യൂത്ത് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ വിഷ്ണു പ്രിയക്ക് ജന്മനാടിന്‍റെ വരവേല്‍പ്പ്

യൂത്ത് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ വിഷ്ണു പ്രിയക്ക് ജൻമനാടായ പാലക്കാട്ട് വരവേൽപ്. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഒലവക്കോട് റെയിൽ സ്റ്റേഷനിലാണ് വിഷ്ണുപ്രിയക്ക് സ്വീകരണം നൽകിയത്. 400 മീറ്റർ ഹർഡിൽസിലാണ് വിഷ്ണു പ്രിയ യോഗ്യത നേടിയത്.

ബാങ്കോക്കിൽ നടന്ന ഒളിമ്പിക്സ് ട്രയൽസിൽ വിഷ്ണുപ്രിയ ചരിത്രനേട്ടം സ്വന്തമാക്കിയത്. 400 മീറ്റർ ഹഡിൽസിൽ രണ്ടാം സ്ഥാനം നേടിയാണ് വിഷ്ണുപ്രിയ യോഗ്യതാ കടമ്പ കടന്നത്. ബാങ്കോക്കിൽ നിന്നും ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു.

ട്രെയിൻ മാർഗം പാലക്കാടെത്തിയ വിഷ്ണു പ്രിയയെ എംബി രാജേഷ് എംപി, കെ വി വിജയദാസ് എം എൽ എ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

കൂടുതൽ കായിക താരങ്ങൾ ഉയർന്നു വരുന്നത് സന്തോഷം നൽകുന്നതായി എംബി രാജേഷ് എം പി പറഞ്ഞു.

യൂത്ത് ഒളിമ്പിക്സിൽ യോഗ്യത നേടുന്ന ആദ്യ മലയാളി പെൺകുട്ടിയാണ് പാലക്കാട് മോയൻസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ വിഷ്ണുപ്രിയ.

കഴിഞ്ഞ നാലു വർഷം തുടർച്ചയായി 400 മീറ്റർ ഹഡിൽസിൽ ദേശീയ ചാമ്പ്യനാണ്. ദേശീയ സ്കൂൾ മീറ്റ്, യൂത്ത് മീറ്റ്, ജൂനിയർ മീറ്റ് എന്നിവയിൽ സ്വർണം നേടിയിട്ടുണ്ട്.

എലപ്പുള്ളി മുതിരംപള്ളത്തു വെല്‍ഡിങ്ങ് തൊഴിലാളിയായ ജയപ്രകാശിന്റെയും ഗിരിജയുടെയും മകളാണ്. ഒക്ടോടോബർ 6 മുതൽ 18 വരെ അർജന്റീനയിലാാണ് യൂത്ത് ഒളിമ്പിക്സ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News