ജെഇഇ മെയിൻ,​ നീറ്റ് എന്നിവയ്ക്ക് ഇനി വര്‍ഷത്തില്‍ രണ്ട് പരീക്ഷകള്‍

ഉന്നത വിദ്യാഭ്യാസത്തിനായുള്ള യോഗ്യതാ പരീക്ഷ നടത്തിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നു. അടുത്ത വര്‍ഷം മുതല്‍ നീറ്റ്,ജെഇഇ, യുജിസി, നെറ്റ്, ജിപാറ്റ്, സിമാറ്റ് എന്നിങ്ങനെയുള്ള യോഗ്യത പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റ് ഏജന്‍സി നടത്തും.

ഇതുവരെ യുജിസിയും സിബിസിഇയുമായിരുന്നു പരീക്ഷ നടത്തിയിരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ഇതിലൂടെ സാധിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ വ്യക്തമാക്കി.

ബിരുദാനന്തര എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ക്ക് വേണ്ടിയുള്ള ജെഇഇ, മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് , കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ നെറ്റ് എന്നിങ്ങനെയുള്ള എല്ലാ യോഗ്യത പരീക്ഷകള്‍ ഇനി മുതല്‍ നാഷണല്‍ ടെസ്റ്റ് ഏജന്‍സി നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ വ്യക്തമാക്കി.

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ അതുപോലെ നീറ്റ് പരീക്ഷ എന്നിവ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം നടത്തും. ജെഇഇ ജനുവരിയിലും ഏപ്രിലിലും നീറ്റ് പരീക്ഷ ഫെബ്രുവരിയിലും മേയിലുമാണ് നടത്തുക. ഇപ്പോള്‍ സിബിഎസ്ഇയും യുജിസിയും നടത്തുന്ന പരീക്ഷകളാണ് പുതിയ ഏജന്‍സിയ്ക്ക് കൈമാറുന്നത്.

സിലബസില്‍ മാറ്റമുണ്ടാകില്ലെന്ന് പരീക്ഷാ ഫലങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്നും പ്രകാശ് ജാവേദ്ക്കര്‍ വ്യക്തമാക്കി. പുതിയ തീരുമാനത്തിലൂടെ ചോദ്യപേപ്പര്‍ ചോര്‍ച്ച പൂര്‍ണമായി തടയാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കു കൂട്ടല്‍.

യോഗ്യതാ പരീക്ഷകള്‍ നടത്താന്‍ സിബിഎസ്ഇയ്ക്ക് കഴിയില്ലെന്നും ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഏജന്‍സി വേണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടിരുന്നു. പുതിയ ഏജന്‍സിയുടെ ആദ്യവര്‍ഷ പ്രവര്‍ത്തനത്തിനു 25 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

തുടര്‍വര്‍ഷങ്ങളില്‍ ഏജന്‍സി പ്രവര്‍ത്തനത്തിനുള്ള പണം സ്വയം കണ്ടെത്തണം. പരീക്ഷകള്‍ പൂര്‍ണമായും തെരഞ്ഞെടുത്ത കമ്പ്യൂട്ടര്‍ സെന്ററുകള്‍ വഴി നടത്താനാണ് തീരുമാനം. എന്നാല്‍ കമ്പ്യൂട്ടര്‍ ലാബുകളുടെ ലഭ്യത വിദ്യാര്‍ത്ഥികളില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News