‘ഞങ്ങളുടെ അച്ഛനെ വിട്ടയക്കാമോ’; പ്രധാനമന്ത്രിക്ക് രണ്ട് പെണ്‍കുട്ടികളുടെ കത്ത്

ശ്രീനഗര്‍: അച്ഛനെ വിട്ടയക്കുമോ പ്രധാനമന്ത്രിക്ക് രണ്ട് പെണ്‍കുട്ടികളുടെ കത്ത്. ശ്രീനഗറില്‍ നിന്നും വിഘടനവാദിയെന്ന് ആരോപിച്ച് ജയിലിലടച്ച ഷാഹിദ് -ഉല്‍-ഇസ്ലാമിന്‍റെ മോചനമാവശ്യപ്പെട്ടാണ് ഇയാളുടെ പെണ്‍മക്കള്‍   പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്.

തങ്ങളുടെ പിതാവിന്‍റെ  ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും  അച്ഛന്‍ പിടിച്ച് കൊണ്ടു പോയതിന് ശേഷം ഞങ്ങള്‍ ഉറങ്ങിയിട്ടില്ലെന്നും വളരെ മോശമായാണ് ജയില്‍ അധികൃതരുടെ പെരുമാറ്റമെന്നും കുട്ടികള്‍ കത്തില്‍ വ്യക്തമാക്കുന്നു.

തങ്ങളുടെ പിതാവിന്‍റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും  പ്രധാനമന്ത്രിയോട് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ഷഹീദിനെ ഒരു വര്‍ഷം മുമ്പാണ് തീവ്രവാദബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News