‘ആ മനസില്‍ ഇപ്പോഴും ഒരു എസ്എഫ്‌ഐക്കാരനുണ്ട്’; അഭിമന്യുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സഹായവുമായി പേരു പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ എസ്എഫ്‌ഐക്കാരന്‍

കൊച്ചി: എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സഹായവുമായി പഴയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍.

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു. ഇതിലേക്കാണ് പേര് വെളിപ്പെടുത്താതെ മുന്‍ എസ്എഫ്‌ഐക്കാരന്‍ അഞ്ച് ലക്ഷം രൂപ കൈമാറിയത്. പി രാജീവ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പി. രാജീവ് പറയുന്നത് ഇങ്ങനെ:

മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഒരാള്‍ കഴിഞ്ഞ ദിവസം വിളിച്ച് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു.

ഒരു മുന്‍ എസ് എഫ് ഐ ക്കാരന്‍ നല്ലൊരു സംഖ്യ നല്‍കാമെന്ന് പറഞ്ഞതായി കഴിഞ്ഞ ദിവസം ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്നു രാവിലെ അദ്ദേഹത്തിന്റെ മെസ്സേജ് വന്നു.

Your NEFT Txn. with Ref. No. xxxxxxx for Rs. 500000 has been credited to Beneficiary : Secretary CPIM Ernak on July 07,2018 at 08:13:03 Hrs.

പേരു പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇദ്ദേഹം പഴയ കാല പാര്‍ടി സഖാവിന്റെ മകനാണ്. മനസ്സില്‍ ഇപ്പോഴും ഒരു എസ് എഫ് ഐ ക്കാരനുണ്ട്.

അല്ലെങ്കിലും എസ്എഫ്‌ഐ അങ്ങനെയാണ്. ലോകത്തിന്റെ ഏതു കോണില്‍ നില്‍ക്കുമ്പോഴും എവിടെ നിന്നറിയാതെ ഒരു മുന്‍കാല എസ്എഫ് ഐ പ്രവര്‍ത്തകന്‍ മുമ്പില്‍ വന്നു വീഴും. പിന്നെ നമ്മളെ അറിയാതെ ആ കാലത്തേക്ക് കുട്ടി കൊണ്ടു പോകും. അവരെല്ലാമറിയാതെ തന്നെ ഇന്നിന്റെ എസ് എഫ് ഐ ക്കാരുമായി സൗഹൃദത്തിലാണ്.

ഫണ്ട് നല്‍കുന്ന കാര്യത്തോടൊപ്പം അദ്ദേഹം വര്‍ഗ്ഗീയ ഭീകര സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുന്നതിന്റെ ഉത്കണ്ഠയും പങ്കുവെച്ചു.
കൈകോര്‍ക്കാം വര്‍ഗ്ഗീയതക്കെതിരായി….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here