‘പീഡനമേറ്റത് സഹപ്രവര്‍ത്തകരില്‍നിന്ന്’; വെളിപ്പെടുത്തലുമായി പാര്‍വതി

കൊച്ചി: സിനിമാ രംഗത്തെ സഹപ്രവര്‍ത്തകരില്‍ നിന്ന് പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി.

മാതൃഭൂമി ദിനപത്രത്തിലെ താരങ്ങളും താഴെയുളള ഉറുമ്പുകളും എന്ന പരമ്പരയിലാണ് പാര്‍വതി ഇക്കാര്യം വെളിപ്പെടുത്തിയത്.

പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ:

”എന്റെ സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്തായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്.

ആരും സഹായിക്കാനില്ലാത്ത അവളുടെ അപ്പോഴത്തെ അവസ്ഥ എനിക്ക് അറിയാം. ഞാന്‍ അങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപ്പെട്ടുപോകുന്ന അവസ്ഥ.

നമ്മുടെ ദേഹം ഇങ്ങനെ ആയതുകൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക. പേരുകള്‍ തുറന്നുപറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ, അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്.

പക്ഷേ, ഞാന്‍ ഇരയല്ല. ഞാന്‍ അതില്‍നിന്ന് പുറത്തുകടന്നു. പക്ഷേ, എനിക്കത് പറയാന്‍ പറ്റും. പീഡനമേല്‍ക്കേണ്ടിവന്നത് സഹപ്രവര്‍ത്തകരില്‍നിന്നുതന്നെയാണ്.

അവരെ ശിക്ഷിക്കാനോ ഒന്നുമല്ല ഇത് പറയുന്നത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റുള്ള സ്ത്രീകളോട് പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല…”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News