ചങ്ങനശേരിയിലെ ദമ്പതികളുടെ ആത്മഹത്യ രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ചടി; സുനിലിന് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; പകര്‍പ്പ് പീപ്പിളിന്

കോട്ടയം: ചങ്ങനശേരിയിലെ ദമ്പതികളുടെ ആത്മഹത്യ രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ചടി. സുനിലിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിളിന് ലഭിച്ചു.

സുനിലിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഒന്നും തന്നെയില്ലെന്നും സാധാരണ ഏത് മൃതശരീരവും മാറ്റുന്നതിനിടെ ഉണ്ടാകുന്ന സ്വാഭാവിക പാടുകള്‍ മാത്രമാണ് ശരീരത്തിലുള്ളതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ രഞ്ചു രവീന്ദ്രന്‍, പോലീസ് സര്‍ജന്‍ ഡോ ദീപു ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് മോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചതിന്റെ മെമ്മറി കാര്‍ഡും റിപ്പോര്‍ട്ടും അന്വേഷണസംഘത്തിന് കൈമാറി.

അതേസമയം, തന്നെയും സുനിലിനേയും ചങ്ങനാശേരി സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പോലീസ് ഭീഷണി പെടുത്തുകയോ ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്തിട്ടില്ലന്ന് സുനിലിനൊപ്പമുണ്ടായിരുന്ന രാജേഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഡിസിആര്‍ബി: ഡിവൈഎസ്പി പ്രകാശന്‍ പി പടന്നയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരുവല്ലയിലെത്തിയാണ് രാജേഷിന്റെ മൊഴിയെടുത്തത്.

കേസില്‍ രാജേഷിന്റെ മൊഴി നിര്‍ണാകമാണ്. സുനില്‍കുമാറിന്റെ ഭാര്യരേഷ്മ ആത്മഹത്യയ്ക്കുമുമ്പ് എഴുതിയതായി കരുതുന്ന കുറിപ്പിലെ ആരോപണങ്ങളും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം പരിശോധിക്കും.

സുനില്‍കുമാര്‍ സ്‌റ്റേഷനിലുണ്ടായിരുന്ന സമയത്ത് അവിടെയുണ്ടായിരുന്നവരുടേയും മൊഴിയെടുക്കും. കൂടാത സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. പരാതിക്കാരനായ സജികുമാറിനേയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

മര്‍ദ്ദനമേറ്റിട്ടില്ലെന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിനെ സാധുകരിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നതോടെ സുനിലിന്റെ മൃതദേഹത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടവര്‍ നിരാശരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News