പ്രണയിച്ച് വിവാഹം ചെയ്തവരെ നഗ്നരാക്കി നടത്തി; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; യുവതിയുടെ മുന്‍ ഭര്‍ത്താവിന്‍റെ ക്രൂര വിനോദം ഇങ്ങനെ

ഉദയ്പൂര്‍: രാജസ്ഥാനില്‍ പ്രണയിച്ച് വിവാഹം ചെയ്ത രണ്ടു പേരെ നാട്ടുകാര്‍ പേര്‍ന്ന് നഗ്നരായി നടുറഡിലൂടെ നടത്തിച്ചു ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതാ്യി പരാതി.

സുരാകുണ്ഡ് സ്വദേശിയായ രാംലാല്‍ ഗൊമേതിയും ഭാര്യയുമാണ് നാട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. കേസില്‍ നാലു പേര്‍ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്.

ആക്രമത്തിന് ഇരയായ യുവതി നേരത്തെ ഒരു വിവാഹം ക‍ഴിച്ചിരുന്നു. ഈ വിവാഹത്തിലെ ഭര്‍ത്താവടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ച ശേഷം, ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വ‍ഴി പ്രചരിപ്പിച്ചത്. രാജസ്ഥാനില്‍ നേരത്തെയും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News