കമ്മ്യൂണിസ്റ്റുക്കാരന്റെ മരണം ആഘോഷിക്കുന്ന സുരേഷ് ഗോപി; അഭിമന്യുവിന്റെ വീട് സന്ദര്‍ശനത്തിലെ ചിരി സെല്‍ഫിക്കെതിരെ രൂക്ഷവിമര്‍ശനം; നാട് പൊട്ടിക്കരയുമ്പോള്‍ ചിരിക്കുന്ന സുരേഷ് ഗോപി കേരളത്തിന് അപമാനമെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ വീട് സന്ദര്‍ശനത്തിനിടെ പൊട്ടിച്ചിരിച്ച് സെല്‍ഫിയെടുത്ത ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം ശക്തം.

അഭിമന്യുവിന്റെ വട്ടവടയിലെ വീട് സന്ദര്‍ശിക്കുന്നതിനിടയാണ് സുരേഷ് ഗോപി ചിരിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തിയത്.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ നാട് പൊട്ടിക്കരയുമ്പോള്‍ ചിരിക്കുന്ന സുരേഷ് കേരളത്തിന് അപമാനമാണെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.

സുരേഷ് ഗോപി, അഭിമന്യുവിന്റെ കുടുംബത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും വട്ടവടയില്‍ വിനോദ സഞ്ചാരത്തിനെത്തിയതല്ലെന്ന് ഓര്‍ക്കണമായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

സംഘി-സുഡാപ്പി മനസുകള്‍ തമ്മില്‍ വ്യത്യാസമില്ല എന്നതിന്റെ തെളിവാണിതെന്ന് മറ്റു ചിലര്‍, സെല്‍ഫി ഷെയര്‍ ചെയ്ത് പറയുന്നു.

നാലാളെ അറിയിക്കാനാണെങ്കില്‍ വേറെന്തൊക്കെ പണിയുണ്ട്. ഞങ്ങളുടെ കൂടപ്പിറപ്പിന്റെ മരണം തന്നെ വേണോ നിനക്ക് സെല്‍ഫിയിട്ട് ആര്‍മ്മാദിക്കാന്‍’ മറ്റൊരു വട്ടവട സ്വദേശി ചോദിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here