ഓട്ടോയിലിരുന്ന് മകന്‍ കരഞ്ഞു; നാട്ടുകാര്‍ അച്ഛനെ പഞ്ഞിക്കിട്ടു; ഇതാണ് കാരണം

ഓട്ടോയിലിരുന്ന് രണ്ടു വയസ്സുകാരന്‍ കരഞ്ഞതിന് തല്ലുകിട്ടിയത് അച്ഛന്. കുട്ടിയെ തട്ടിക്കൊണ്ടു പോകുകയാണെന്ന് കരുതിയാണ് നാട്ടുകാര്‍ ചേര്‍ന്ന് അച്ഛനെ പഞ്ഞിക്കിട്ടത്.

മംഗലാപുരത്തെ ഉജിറിലാണ് സംഭവം. ഓട്ടോയില്‍ മകനുമായി യാത്ര ചെയ്യുകയായിരുന്ന ഖാലിദെന്ന മുപ്പതുകാരനെയാണ് സംശയത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ആക്രമിച്ചത്.

സംഭവം ഇങ്ങനെ 

ഓട്ടോയില്‍ കയറിയ ഉടനെത്തന്നെ മകന്‍ കരയാന്‍ തുടങ്ങി. കരച്ചില്‍ കേട്ട് രണ്ടു വാഹനങ്ങളിലായി നാട്ടുകാര്‍ ഇവരുടെ വാഹനത്തെ പിന്തുടരുകയായിരുന്നു.

തുടര്‍ന്ന് ഹോട്ടലില്‍ വണ്ടിനിര്‍ത്തിയപ്പോള്‍ ഇവര്‍ ഖാലിദിനെ ആക്രമിക്കുകയായിരുന്നു.  ഒടുവില്‍ പൊലീസെത്തി ഭാര്യയെ ഫോണില്‍ വിളിച്ച് സംസാരിച്ച ശേഷമാണ് സംഭവം ഒത്തുതീര്‍പ്പായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News