തിരുവനന്തപുരം: എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ വീട് സന്ദര്‍ശനത്തിനിടെ പൊട്ടിച്ചിരിച്ച് സെല്‍ഫിയെടുത്ത ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ വി ശിവന്‍ക്കുട്ടി.
വി ശിവന്‍ക്കുട്ടി പറയുന്നത് ഇങ്ങനെ:
ഇതെന്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഹേ.
ഒരു നാടാകെ മുസ്ലിം വര്‍ഗ്ഗീയവാദികള്‍ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓര്‍ത്ത് വിലപിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നല്‍കിയ ആഘാതം താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന കാഴ്ചകള്‍ നവമാധ്യമങ്ങള്‍, മാധ്യമങ്ങള്‍ മുതലായവയില്‍ കാണുകയാണ്.
അപ്പോഴാണ് BJPനേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്‌ഗോപിയുടെ ഇത്തരം കോപ്രായങ്ങള്‍ കാണാനിടയായത്.
എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത്.
സെല്‍ഫി എടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കള്‍ BJP അംഗമായതിന് ശേഷമാകും എന്നാണ് ഞാന്‍ കരുതുന്നത്.
എന്ത് കൊണ്ടെന്നാല്‍ അത്രയേറെ ജീര്‍ണ്ണമായ രാഷ്ട്രീയമാണ് BJP രാജ്യത്ത് ഉയര്‍ത്തുന്നത്. അതിലെ അംഗമായ താങ്കളില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല.
ജനങ്ങള്‍ പ്രതികരിക്കും മുന്‍പ് അവിടം വിട്ടാല്‍ നിങ്ങള്‍ക്ക് നല്ലത്. ഇത്രയേറെ അധപതിച്ച രാഷ്ട്രീയം നല്ലതല്ല ഒരാള്‍ക്കും.
Get real time update about this post categories directly on your device, subscribe now.