അഭിമന്യുവിനെ കൊന്നവര്‍ ഇന്റര്‍നെറ്റിലൂടെ ഇസ്ലാമിനെ പഠിച്ചവരെന്ന് പാളയം ഇമാം; മെഴുകുതിരി വെട്ടത്തില്‍ ഇരുന്ന് ആരൊക്കയോ പറഞ്ഞ് കൊടുക്കുന്നത് ഇവര്‍ ചെയ്യുന്നു; ഇവരാണ് ഇസ്ലാമിന്റെ വക്താക്കളാണെന്ന് പറഞ്ഞ് തീവ്രവാദം നടത്തുന്നത്

തിരുവനന്തപുരം: അഭിമന്യുവിനെ കൊന്നവര്‍ ഇന്റര്‍നെറ്റിലൂടെ ഇസ്ലാംമതത്തെ പഠിച്ചവരെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി.

മെഴുകുതിരി വെട്ടത്തില്‍ ഇരുന്ന് ആരൊക്കയോ പറഞ്ഞ് കൊടുക്കുന്നത് ഇവര്‍ ചെയ്യുന്നുവെന്നും ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സാമ്രാജിത്വ ശക്തികളെന്നും ഇമാം പറഞ്ഞു.

ഇസ്ലാമിനെ കൃത്യമായി പഠിക്കാത്തവരാണ് നാട്ടില്‍ ഇസ്ലാമിന്റെ പേരില്‍ വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കുന്നത്. ഇവരാണ് ഇസ്ലാമിന്റെ വക്താക്കളാണെന്ന് പറഞ്ഞ് ആവേശംകൊണ്ട് തീവ്രവാദം നടത്തുന്നതെന്നും പാളയം ഇമാം വിപി സുഹൈബ് മൗലവി പറഞ്ഞു.

മഹാരാജാസ് കോളേജില്‍ അഭിമന്യുവിനെ കൊന്നവര്‍ ഇന്റര്‍നെറ്റിലൂടെ ഇസ്ലാമതത്തെ പഠിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.

മെഴുകുതിരിവെട്ടത്തില്‍ ഇരുന്ന് ആരൊക്കയോ പറഞ്ഞ് കൊടുക്കുന്നത് ഇവര്‍ ചെയ്യുന്നുവെന്നും ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സാമ്രാജിത്വ ശക്തികളെന്നും ഇമാം വ്യക്തമാക്കി

മതപരമായ ജ്ഞാനം ഇല്ലാത്ത ഇസ്ലാം നാമധാരികളായ ഇവരെ മിതത്വം പഠിപ്പിക്കണമെന്നും സംവാദത്തിലൂടെഇവരുടെ മനസ് മാറ്റാനുള്ള ഇടപെടല്‍ മതപുരോഹിതന്മാര്‍ നടത്തണമെന്നും ഇമാം പറഞ്ഞു.

എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഭൂരിപക്ഷം മുസ്ലിം സംഘടനകളും അംഗീകരിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഇമാമിന്റെ പ്രതികരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here