സെമി ലക്ഷ്യമിട്ട് സ്വീഡനും ഇംഗ്ലണ്ടും #LiveUpdates

കൊളംബിയയെ പ്രീക്വാര്‍ട്ടറില്‍ ഷൂട്ട്ഔട്ടില്‍ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്കെത്തിയത്. ഹാരി കെയിന്റെ നേതൃത്വത്തില്‍ യുവനിരയുമായെത്തിയ ഇംഗ്ലണ്ട് റഷ്യന്‍ ലോകകപ്പിലെ എഴുതിത്തള്ളാന്‍ കഴിയാത്ത ശക്തരാണ്.

ഹാരി കെയിന്‍ നയിക്കുന്ന മുന്നേറ്റ നിരയും ലിംഗാര്‍ഡ് നയിക്കുന്ന മധ്യനിരയും മികച്ച ഫോമിലാണ്. ഏത് വമ്പന്‍മമാര്‍ക്ക് എതിരെയും ഗോള്‍ നേടാന്‍ കഴിവുള്ള യുവ നിരയെന്നതാണ് ഇംഗ്ലണ്ടിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നത്.

എന്നാല്‍ സ്വീഡനെ എഴുതിത്തള്ളാന്‍ കഴിയില്ല. പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച സ്വീഡന്റെ ആത്മവിശ്വാസം വളരെ വലുതാണ്, മുന്നേറ്റനിരയില്‍ ടോയിവോനന്‍ തന്നെയാണ് ഡ്വീഡിഷ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. മികച്ച പ്രതിരോധ നിരയാണ് സ്വീഡന് വേണ്ടി അണിനിരക്കുന്നതും

സെമി ഉറപ്പിക്കാന്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ കാണികള്‍ക്ക് ആവേശം പകരുന്ന മദത്സരം തന്നെയാകും എന്നുറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here