ജിഎന്‍പിസിക്കെതിരെ കേസെടുത്തു; അഡ്മിന്‍ ഒളിവില്‍

തിരുവനന്തപുരം: ഫേസ്ബുക്കിലെ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി) ഗ്രൂപ്പ് അഡ്മിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു.

അഡ്മിന്‍ അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാണ് എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഇരുവരും ഒളിവില്‍ പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രൂപ്പിന് മറ്റു 36 അഡ്മിന്‍മാര്‍ കൂടിയുണ്ട്. ഇവരെ കണ്ടെത്താനായി എക്‌സൈസ് സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളെ തടയുന്ന എക്‌സൈസ് വകുപ്പ്  പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ച 56 ഓളം ഫോട്ടോകള്‍ എക്‌സൈസ് വകുപ്പ് തെളിവായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

മദ്യപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നുവെന്ന മദ്യവിരുദ്ധസംഘടനകളുടെ പരാതിയെ തുടർന്നാണ് നടപടി.

18 ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസിയില്‍ പ്രമുഖ നടന്‍മാരുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel