നടി സയന്തികയെ പരസ്യമായി അപമാനിക്കാന്‍ ശ്രമം; നടന്‍ ജോയി അറസ്റ്റില്‍

കൊല്‍ക്കത്ത: നടി സയന്തികയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ജോയി കുമാര്‍ മുഖര്‍ജി അറസ്റ്റില്‍.

സയന്തികയുടെ പരാതിയില്‍ ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്നാണ് ജോയി കുമാറിനെ അറസ്റ്റ് ചെയ്തത്.
ജോയിക്ക് അലിപ്പോര്‍ കോടതി ജാമ്യം അനുവദിച്ചു.

കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം.

സായന്തികയും ജോയിയും കഴിഞ്ഞ 9 വര്‍ഷത്തോളം ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ ചില അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ജോയ്, സയന്തികയുടെ കാര്‍ തടയുകയും ചീത്ത വിളിക്കുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ സായന്തിക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here