മലയാളത്തിന്റെ സ്വന്തം മമ്മൂക്ക, ഇനി തെലുങ്കരുടെ സ്വന്തം വൈഎസ്ആര്‍; കാണുക, ഈ നടന വിസ്മയത്തെ; വൈഎസ്ആറിന്റെ ജന്മദിനത്തില്‍ ‘യാത്ര’യുടെ ടീസര്‍ പുറത്ത്

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം യാത്രയുടെ ടീസര്‍ എത്തി.

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം മഹി വി.രാഘവാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ വൈ.എസ്.രാജശേഖര റെഡ്ഡിയായി എത്തുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ എഫ്ബി പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

2004ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാനായി വൈഎസ്ആര്‍ നടത്തിയ 1475 കിലോമീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുമ്പോഴാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ വൈഎസ്ആര്‍ മരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here