ലഹരിമരുന്നടിച്ച് റെയില്‍വേ ട്രാക്കില്‍; യുവാവിന് രണ്ടു കാലുകളും നഷ്ടപ്പെട്ടു; സംഭവിച്ചതറിയാതെ ഇരിക്കുന്ന യുവാവിന്‍റെ വീഡിയോ വെെറലാകുന്നു

ലഹരിമരുന്നടിച്ച് ബോധം നഷ്ടപ്പെട്ട് റെയ്ല്‍വേട്രാക്കിലിരുന്ന യുവാവിന് രണ്ടു കാലുകളും നഷ്ടപ്പെട്ടു. പഞ്ചാബിലാണ്സംഭവം. അമിതമായി ലഹരിമരുന്നടിച്ച് ബോധം നഷ്ടപ്പെട്ട യുവാവ് റെയില്‍വെ ട്രാക്കില്‍ കാല് കയറ്റി വച്ചിരിക്കുകയായിരുന്നു.

ഈ ട്രാക്കിലൂടെ എത്തിയ ട്രെയില്‍ യുവാവിന്‍റെ കാലുകള്‍ക്ക് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. എന്നാല്‍ കാലുകള്‍ നഷ്ടപ്പെട്ടിട്ടും സംഭവിച്ചതൊന്നും മനസിലാകാത്ത ഭാവത്തിലാണ് യുവാവ് ഇരിക്കുന്നത്.

ഇതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News