കാമുകന്‍ അവഗണിച്ചു; പെണ്‍കുട്ടി മാളിന് മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു

നോയിഡ: പ്രണയ നെെരാശ്യം പെണ്‍കുട്ടി മാളിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. കാമുകന്‍ കാണാന്‍ കൂട്ടാക്കാത്തതിനെത്തുടര്‍ന്നാണ്  കാമുകി മാളിന്റെ മൂന്നാം നിലയുടെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

കാസ്‌കഞ്ച് സ്വദേശിയായ ശിവാനി (25)ആണ് കാമുകന്‍റെ അവഗണനയെത്തുടര്‍ന്ന്  ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് നാടിനെ നടുക്കി്യ സംഭവം.2 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു ശിവാനിയും കാമുകനും.

എന്നാല്‍ യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായതിനെ ത്തുടര്‍ന്ന് ശിവാനിയുമായി അകന്നു. ഇതേത്തുടര്‍ന്നാണ് ശിവാനി മാളിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

യുവതിയുടെ ശരീരത്തിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. കാമുകനുമായുള്ള പ്രശ്‌നമാണ് മരണകാരണമെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഏറെ നേരം പെണ്‍കുട്ടിയെ എസ്കലേറ്ററിന് മുകളില്‍ കണ്ടിരുന്നതായി സാക്ഷികള്‍ വ്യക്തമാക്കുന്നു. കാമുകനെതിരെ ആത്മഹത്യപ്രേരണകുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News