കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ച കേസ്; കണ്ണൂരില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ച കേസിൽ അഞ്ച് എസ് ഡി പി ഐ പ്രവർത്തകരെ കണ്ണൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്തു.പറശ്ശിനിക്കടവിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കൊല്ലത്തു നിന്നും എത്തിയ അന്വേഷണ സംഘമാണ് പിടികൂടിയത്.ഈ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അബ്ദുൾ ജബ്ബാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലം പുത്തൂരിൽ സൈനികനും ആർ എസ് എസ് അനുഭാവിയുമായ വിഷ്ണുവിന്റെ വീട് ആക്രമിച്ച കേസിലാണ് അഞ്ച് എസ് ഡി പി ഐ പ്രവർത്തകരെ കണ്ണൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.എസ് ഡി പി ഐ പ്രവർത്തകരായ ഷാനവാസ്,റിംഷാദ്,ആമീൻ, നിസാം,അജിവൻ എന്നിവരാണ് പിടിയിലായത്.

പറശ്ശിനിക്കടവിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ.കൊല്ലത്തു നിന്നും എത്തിയ അന്വേഷണ സംഘമാണ് അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തത്.ഇവരെ ചോദ്യം ചെയ്യുന്നതിനായി കൊല്ലത്തേക്ക് കൊണ്ടുപോയി.

രണ്ടാഴ്ച മുൻപ് സൈനികനായ വിഷ്ണുവും സുഹൃത്തും ചേർന്ന് ഇറച്ചി വ്യാപാരിയെ മർദിച്ചിരുന്നു.ഈ സംഭവത്തിന്റെ തുടർച്ചയായാണ് വീട് ആക്രമിച്ചത്.മുഖംമൂടി ധരിച്ചെത്തിയ സംഘം അക്രമം നടത്തി രക്ഷപ്പെടുന്ന വാഹനത്തിന്റെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

വീട് ആക്രമിച്ച സംഘത്തിൽ ഉൾപ്പെട്ട അബ്ദുൽ ജബ്ബാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News