അഭിമന്യുവിന്റെ കൊലപാതകം; ഫേസ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്ഐ നേതാവിനും കുടുംബാംഗങ്ങള്‍ക്കും എസ്ഡിപിഐ വധഭീഷണി

തിരുവനന്തപുരം പൂവച്ചൽ, ഡി.വൈ.എഫ്.ഐ ആലമുക്ക് യൂണിററ് സെക്രട്ടറി ശ്രീജിത്തിനും കുടുംബാംഗങ്ങൾക്കും എസ് ഡി പി ഐ യുടെ വധഭീഷണി .

എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീജിത് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റുകൾ പിൻവലിക്കണമെന്നും പ്രദേശത്തെ എസ്.ഡി.പി.ഐക്കാരെക്കണ്ട് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോൺ വ‍ഴി ഭീഷണി.

കാട്ടാക്കട പോലീസ് സ്‌റ്റേഷനിൽ ഫോൺകോളുകൾ സഹിതം ശ്രീജിത് പരാതി നൽകി. പരാതിയെതുടർന്ന് പുലർച്ച ബെക്കിലെത്തിയ എട്ടംഗസംഘം ശ്രീജിത്തിന്റെ വീടിന്റെ മേൽക്കൂര എറിഞ്ഞ് തകർത്തു. നാല് ബൈക്കുകളിലാണ് ഇവർ എത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here