ധോണിക്ക് വളരെ വ്യത്യസ്തമായ പിറന്നാള്‍ സമ്മാനമൊരുക്കി ഹര്‍ദ്ദിക്ക് പാണ്ഡ്യ

മഹേന്ദ്ര സിങ് ധോണിയുടെ 37-ാം ജന്മദിനമായിരുന്നു ക‍ഴിഞ്ഞ ദിവസം. നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ധോണി കുടുംബത്തിനും ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിന്‍റെ, ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു.

അതിനിടെ, താരത്തിന് വ്യത്യസ്തമായ ഒരു പിറന്നാള്‍ സമ്മാനമാണ് ഹാർദിക് പാണ്ഡ്യ ഒരുക്കിയത്.  ധോണിക്ക് വേണ്ടി ഒരു സ്പെഷ്യൽ ഹെയർകട്ടായിരുന്നു പാണ്ഡ്യ സമ്മാനമായി നൽകിയത്.

ധോണിക്ക് ഹെയർകട്ട് ചെയ്യുന്നതിന്റെ ഫോട്ടോ പാണ്ഡ്യ തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്‌തിട്ടുണ്ട്. ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കൊഹ്ലിയും ഭാര്യ അനുഷ്ക ശർമ്മയും പിറന്നാള്‍ ആഘോഷത്തിന്  എത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here