തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ നാലു കുട്ടികളെ രക്ഷപ്പെടുത്തി; രണ്ടാംഘട്ട ദൗത്യം നാളെ; 20 മണിക്കൂര്‍ വരെ സമയമെടുക്കുമെന്ന് രക്ഷാപ്രവര്‍ത്തക സംഘം

ബാങ്കോക്ക്: രണ്ടാഴ്ചയോളമായി തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങി കിടന്ന ഫുട്‌ബോള്‍ താരങ്ങളിലെ നാലു കുട്ടികളെ രക്ഷപ്പെടുത്തി.

നാലു പേരെയും ചിയാംഗ് റായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു കുട്ടികളെ ഗുഹാമുഖത്തിന് സമീപം സുരക്ഷിത സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചു.

രാത്രിയായതോടെ ഇന്നത്തെ രക്ഷാ ദൗത്യം അവസാനിപ്പിച്ചെന്നും സംഘം അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടാം ഘട്ട ദൗത്യം ആംഭിക്കുമെന്നും ഇതിന് 20 മണിക്കൂര്‍ വരെ സമയമെടുക്കുമെന്നും ഇവര്‍ പറഞ്ഞു.

ദൗത്യ സംഘത്തിലെ അംഗങ്ങളും കുട്ടികളും ഗുഹയ്ക്കുള്ളില്‍ വിവിധ സുരക്ഷിത ഇടങ്ങളില്‍ സുരക്ഷിതരായി വിശ്രമിക്കുകയാണ്. ഏറ്റവും ക്ഷീണിതരായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചത്.

ജൂണ്‍ 23നാണ് 12 കുട്ടികളും കോച്ചും ഗുഹയില്‍ അകപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News