കസാനിലെ കണ്ണുനീര്‍ത്തുള്ളികള്‍

ഇതാണ് കസാന്‍. റഷ്യയുടെ സാംസ്‌കാരിക തലസ്ഥാനം. അര്‍ദ്ധ സ്വയം ഭരണാധികാരമുള്ള ടറ്റാര്‍സ്റ്റന്‍ പ്രവിശ്യയുടെ ഭരണ സിരാകേന്ദ്രം. മോസ്‌കോയുടെ തെക്ക് പടിഞ്ഞാറ് വോള്‍ഗയുടെ തീരത്ത് കസാന്‍ ശാന്തമാണ്.
മ്യൂസിയങ്ങളാലും, പള്ളികളാലും, മിനാരങ്ങളാലും അലംകൃതമായ കസാന്‍ സുന്ദരിയെപ്പോലെ തിലങ്ങുന്നു എന്നാല്‍ ഈ നഗരത്തിന്റെ ഫുട്‌ബോള്‍ മനസ് അശാന്തമാണ്.

റഷ്യന്‍ ലോകകപ്പിന്റെ കണ്ണീര്‍ തുളളിയാണ് ഇന്ന് കസാന്‍. ലോകം കീഴടക്കാനെത്തിയ കാല്‍പ്പന്ത് കളിയുടെ ചക്രവര്‍ത്തിമാര്‍ക്ക് കസാന്‍ പ്രേതഭൂമിയാണ്. ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി പേരും, പെരുമയും ആവോളമുള്ള മൂന്ന് വമ്പന്‍മാര്‍ കസാനില്‍ പരാജയത്തിന്റെ കണ്ണീര്‍ കുടിച്ച് അവര്‍ പുറത്തായപ്പോള്‍ നഷ്ടം റഷ്യക്കായിരുന്നു.

ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനിക്കാണ് കസാന്‍ ആദ്യം പുറത്തേക്കുള്ള വഴി കാട്ടിയത്. ദക്ഷിണ കൊറിയ ഏഷ്യന്‍ കരുത്തിന്റെ കൊടി ഉയര്‍ത്തിയപ്പോല്‍ രണ്ട് ഗോളിന് തോര്‌റ മുന്‍ ചാമ്പ്യന്‍മാര്‍ നാണം കെട്ട് മടങ്ങി. ഒരു ഗോള്‍ പോലും നേടാനാകാതെയാണ് കസാനില്‍ ജര്‍മ്മനി മുട്ട് കുത്തിയത്. ഇഞ്ചുറി ടൈമിലാണ് ജര്‍മ്മനിയുടെ നെഞ്ച് കീറിയ ഗോളുകള്‍ പിറന്നത്.

കസാനിലെ ബര്‍മ്മൂഡ ട്രയാംഗിളില്‍, പിന്നീട് പെട്ടത് സാക്ഷാല്‍ അര്‍ജന്റീനയായിരുന്നു, ഫ്രാന്‍സിന്റെ മിന്നലാക്രണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ ലോകത്തിന്റെ പ്രിയ ടീം തോല്‍വിയേറ്റുവാങ്ങി.

കെയ്‌ലിന്‍ എംബാപ്പെയെന്ന പുത്തന്‍ താരോദയം ഉദിച്ചുയര്‍ന്നപ്പോള്‍ കസാന്റെ കലി മുറ്റത്ത് ലിയോണല്‍ മെസിയെന്ന ഇതിഹാസം അസ്തമിക്കുകയായിരുന്നു. കസാന്‍ ഒരുക്കി വെച്ച ചതിക്കുഴികള്‍ അവസാനിച്ചിരുന്നില്ല.

നെയ്മറും, പ്രിയപ്പെട്ട ബ്രസീലും ബെല്‍ജിയത്തിന് മുന്നില്‍ അവസാനിച്ചതും ഇതേ മണ്ണില്‍ തന്നെ. നന്നായി കലിച്ചിട്ടും ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയോട് പിടിച്ച് നില്‍ക്കാന്‍ കഴിയാതെ ബ്രസീല്‍ തല കുനിച്ചത് ലോകത്തിന്റെ കണ്ണീരായി. കസാനിലെ കണ്ണീര്‍ത്തുള്ളികള്‍ ലോകത്തിന്റെ നഷ്ടങ്ങളാകുന്നു. തല കുനിച്ച് വമ്പന്‍മാര്‍ മടങ്ങുമ്പോള്‍ ഉടഞ്ഞു വീഴുന്നത് കാലം കെട്ടിപ്പൊക്കിയ. വിഗ്രഹങ്ങളാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News