ഹ്യൂമിനെ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ഇയാന്‍ ഹ്യൂമിനെ കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ഒഴിവാക്കി.

പരുക്ക് മാറി ടീമിലേക്ക് തിരിച്ചെത്താമെന്നാണ് താന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ മാനേജ്‌മെന്റ് അതിനോട് താല്‍പര്യത്തോടെ പ്രതികരിക്കാതെ വ്യത്യസ്ത തീരുമാനമെടുക്കുകയായിരുന്നുവെന്നും ഹ്യൂം അറിയിച്ചു. ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും ഹ്യൂം പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറ്റേതെങ്കിലും ടീമില്‍ ചേരാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഹ്യൂം അറിയിച്ചു.

മലയാളികള്‍ നല്‍കിയ പിന്തുണയില്‍ നന്ദി രേഖപ്പെടുത്തുന്നെന്നും ഇത്രയും നാള്‍ മൗനം തുടര്‍ന്നതില്‍ മാപ്പ് ചോദിക്കുന്നെന്നും ഹ്യൂം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here