കെവി തോമസ് ഭീകരവാദത്തിന് കള്ളസാക്ഷ്യം പറയുന്നു; കെഎസ്‌യു പറഞ്ഞതെങ്കിലും വായിക്കണമായിരുന്നു; ആഞ്ഞടിച്ച് പി രാജീവ്

അഭിമന്യുവിന്റെ കൊലപാതകം മുന്‍ നിര്‍ത്തി കലാലയാന്തരീക്ഷം കലുഷിതമാക്കാന്‍ എസ്എഫ്‌ഐ ശ്രമിക്കുന്നുവെന്ന് കെവി തോമസ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിനെയാണ് രാജീവ് ചോദ്യം ചെയ്യുന്നത്.

പി രാജീവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

‘അഭിമന്യുവിന്റെ കൊലപാതക വാര്‍ത്തയില്‍ ഏതു കഠിനഹൃദയനും അറിയാതെ വിതുമ്പിപ്പോകും. എന്നാല്‍, അതിലൊരു ചെറിയ ദുഃഖം പോലും രേഖപ്പെടുത്താതെ കലാലയാന്തരീക്ഷം കലുഷിതമാക്കാന്‍ എസ് എഫ് ഐ ശ്രമിക്കുന്നെന്ന് എഴുതിത്തയ്യാറാക്കിയ പ്രസ്താവന നല്‍കിയ പ്രൊഫസര്‍ കെ വി തോമസ് എല്ലാ മാനവിക മൂല്യങ്ങളെയും സങ്കുചിത താല്‍പര്യം ലക്ഷ്യമാക്കി വെല്ലുവിളിക്കുന്നു.

‘ദുരിതങ്ങളിലും വിടര്‍ന്ന ചിരിയുമായി ഹൃദയങ്ങള്‍ കീഴടക്കിയ, ആരോടും കലഹിക്കാത്ത , ആരാലും നല്ലതല്ലാതൊന്നും പറയിപ്പിക്കാത്ത ഒരു കുട്ടി കൊല്ലപ്പെട്ടപ്പോള്‍ ആ കോളേജിരിക്കുന്ന മണ്ഡലത്തെ ലോകസഭയില്‍ പ്രതിനിധീകരിക്കുന്നയാള്‍ ഭീകരതയെ പുണര്‍ന്നാലും രണ്ടു വോട്ടു കിട്ടുമോയെന്നാണ് നോക്കുന്നത് .

‘ഇസ്രായേലി പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന് ഉപഹാരം നല്‍കിയ, മോദിയെ സ്തുതിച്ച കെ വി തോമസിനെ മത നിരപേക്ഷ വാദികളിലും മതന്യൂനപക്ഷങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഭീകരവാദത്തെ പിന്തുണച്ചാല്‍ ആരുടെയോ പിന്തുണ ലഭിക്കുമെന്ന കഴുകന്‍ കണ്ണാണ് പ്രസ്താവനയ്ക്ക് പുറകില്‍. എന്നാല്‍ യഥാര്‍ത്ഥ വിശ്വാസികളെല്ലാം ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുന്നവരാണെന്ന് ആരാണ് പറഞ്ഞു കൊടുക്കുക.

‘പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കുറിച്ച് മഹാരാജാസിലെ കെഎസ് യു ക്കാര്‍ പോസ്റ്റ് ചെയ്തതെങ്കിലും വായിച്ചിരുന്നെങ്കിലും ഇദ്ദേഹം ഈ പ്രസ്താവന തന്നെ നടത്തുമായിരുന്നു.

കാരണം സംഘര്‍ഷത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന് വരുത്തി തീര്‍ക്കാന്‍ ഭീകരവാദികള്‍ നടത്തുന്ന വിഫലശ്രമത്തിന് കള്ള സാക്ഷ്യം പറയാനുള്ളതാണ് ഈ പ്രസ്താവന. അത് മനുഷ്യ സ്‌നേഹികളെ ഞെട്ടിക്കുന്നതാണ്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel