നിര്‍ഭയാ കേസ്; പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ വിധി ഇന്ന്

ലോകമന:സാക്ഷിയെ കീറി മുറിച്ച നിര്‍ഭയാ കേസില്‍ പ്രതികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.വധശിക്ഷയ്ക്ക് വിധിച്ച 4 പ്രതികള്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

പ്രതികളായ മുകേഷ്, പവന്‍, വിനയ് ശര്‍മ്മ, അക്ഷയ്കുമാര്‍ സിംഗ് എന്നിവര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിരണ്ട് മണിയ്ക്ക് വിധി പറയും.2013 സെപ്തംബറില്‍ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസ് ദില്ലി ഹൈക്കോടതി കഴിഞ്ഞ മെയ്‌യില്‍ ശരിവെച്ചിരുന്നു.

2012 ഡിസംബര്‍ 16 ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു.23 കാരിയെ ബസ്സിനുള്ളില്‍ വെച്ച് കൂട്ട ബലാത്സംഗം ചെയ്തതിന് പുറമേ ക്രൂരമായി മുറിവേല്‍പ്പിച്ചായിരുന്നു കുറ്റവാളികള്‍ കൊലപ്പെടുത്തിയത്.

കേസില്‍ ആറ് പ്രതികളാണ് ഉള്ളത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു. ഇയാളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചിരുന്നു. മറ്റൊരു പ്രതിയായ ബസ് ഡ്രൈവ്രര്‍ രാംസിംഗ് ജയിലിലെ സെല്ലില്‍ തന്നെ ആത്മഹത്യ ചെയ്തിരുന്നു.

ആശുപത്രിയില്‍ 16 ദിവസം കിടന്ന ശേഷമായിരുന്നു പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ ജുവനൈല്‍ ഹോമില്‍ കഴിയുന്ന കുറ്റവാളിയടക്കം എല്ലാവരെയും തൂക്കിക്കൊല്ലേണ്ട സമയം കഴിഞ്ഞെന്നാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here