“എനിക്കൊരു കുഞ്ഞു ജനിച്ചാൽ പിന്നെ അതായിരിക്കും എന്റെ ലോകം”; സാമന്ത തുറന്നു പറയുന്നു

“എനിക്കൊരു കുഞ്ഞു ജനിച്ചാൽ പിന്നെ അതായിരിക്കും എന്റെ ലോകം” പറയുന്നത് മറ്റാരുമല്ല തെന്നിന്ത്യൻ ആരാധകരുടെ പ്രിയ നടി സമാന്ത അക്കിനേനി തന്നെ.

യുവനടൻ നാഗചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം വിവാഹ ജീവിതവും സിനിമാ ജീവിതവും ഒരുപോലെ കൊണ്ടുപോവുകയാണ് സമാന്ത ഇപ്പോൾ.

വിവാഹശേഷവും താരം ആരാധകർക്ക് പ്രിയപ്പെട്ടവൾ തന്നെ. രംഗസ്ഥല, മഹാനടി, ഇരുമ്പ് തിരൈ എന്നിങ്ങനെ വ്യത്യസ്ത ഭാഷകളിൽ സമാന്ത അഭിനയിച്ച സിനിമകൾ ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുകയുമാണ്..

അതിനിടയിലാണ് താരം തന്റെ മനസ് തുറന്നിരിക്കുന്നത്. “എനിക്കൊരു കുഞ്ഞു ജനിച്ചാൽ അതായിരിക്കും എന്റെ ലോകം. കുടുംബവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്ന അമ്മമാരോട് എനിക്ക് അതിയായ ബഹുമാനമുണ്ട്.

എന്റെ കുട്ടിക്കാലം അത്ര വർണാഭമായിരുന്നില്ല. എനിക്കൊരു കുഞ്ഞു ജനിച്ചാൽ ഞാൻ ഇവിടൊന്നും ഉണ്ടാവില്ല. കാരണം എനിക്ക് കുഞ്ഞായിരിക്കും ഏറ്റവും വലുത്.” സമാന്ത പറഞ്ഞു നിർത്തുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News