കാസർകോട് ഉപ്പളയിൽ വാഹനാപകടത്തിൽ 5 മരണം.ലോറിയും ജീപ്പും കൂട്ടിയിടിച്ച് ഇന്ന് രാവിലെയാണ് അപകടം. കർണ്ണാടക സ്വദേശികളായ 3 സ്ത്രീകളും രണ്ടു പുരുഷമാരുമാണ് മരിച്ചത്.7 പേർക്ക് പരിക്കേറ്റു.
ഉപ്പള നയാബസാറിൽ മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുന്നിൽ രാവിലെ 6.15 നാണ് അപകടം. കർണാടക രജിസ്ട്രേഷനുള്ള വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ജീപ്പിലുണ്ടായിരുന്ന മംഗളുരു BC റോഡ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
വയനാട്, പാലക്കാട് പ്രദേശങ്ങൾ സന്ദർശിച്ചു മടങ്ങുകയായിരുന്നു സംഘം. കാസർകോട് ഭാഗത്തേക്ക് വരികയായിരുന്നു ലോറി. മഞ്ചേശ്വരം പൊലീസും ഉപ്പള ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.
മരിച്ചവരുടെ മൃതദേഹങ്ങൾ ഉപ്പളയിലെ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പരിക്കേറ്റവർ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ. പലരുടെയു നില ഗുരുതരമാണ്. അപകടത്തിൽ ജീപ്പ് പൂർണമായി തകർന്നു.
Get real time update about this post categories directly on your device, subscribe now.