അഭിമന്യു കൊലപാതകം: തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന 200 വാട‌്സാപ‌് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം: മത തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങൾ പങ്കുവയ‌്ക്കാനും കേരളത്തിൽ രൂപീകരിച്ച ഇരുനൂറിലേറെ വാട‌്സാപ‌് ഗ്രൂപ്പുകൾ പൊലീസ‌് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ.

മെസേജിങ‌്ആപ‌് ആയ ടെലഗ്രാം ആണ‌് തീവ്രവാദികൾ വ്യാപകമായി ഉപയോഗിക്കുന്നത‌്. രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥർ ഇത്തരം ഗ്രൂപ്പുകളിലേക്ക‌് കടന്നുകയറി നിരീക്ഷണം നടത്തുകയാണ‌്.

എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കൊലപ്പെടുത്തുന്നതിന‌് വാട‌്സാപ‌് ഗ്രൂപ്പ‌് വഴിയാണ‌് പോപ്പുലർ ഫ്രണ്ട‌്, ക്യാമ്പസ‌് ഫ്രണ്ട‌് ക്രിമിനലുകൾ വിവരങ്ങൾ കൈമാറിയത‌്. ഇതോടെയാണ‌് സമാന ഗ്രൂപ്പുകളുടെ പ്രവർത്തനം നിരീക്ഷിച്ചത‌്.

‘മെസേജ‌് ടു കേരള’ ഉൾപ്പെടെയുള്ള ചില ഗ്രൂപ്പുകളെ നേരത്തേതന്നെ ഇന്റലിജൻസ‌് നിരീക്ഷിക്കുകയാണ‌്. ഐഎസുമായി ബന്ധപ്പെട്ട സന്ദേശങ്ങളായിരുന്നു ഇതിൽ വന്നത‌്. ഇങ്ങനെ വിവിധ പേരുകളിൽ തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന ഇരുനൂറോളം ഗ്രൂപ്പ‌് ഇന്റലിജൻസ‌് കണ്ടെത്തി.

പോപ്പുലർ ഫ്രണ്ട‌്, ക്യാമ്പസ‌് ഫ്രണ്ട‌്, മുൻ സിമി പ്രവർത്തകർ, ആർഎസ‌്എസ‌് ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ തുടങ്ങിയവരാണ‌് കൂടുതലും വാട‌്സാപ‌് വഴി വർഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്നത‌്. വാട‌്സാപ‌് ഹർത്താലിൽ കൊല്ലത്തെ ഒരു പ്രമുഖ ശിവസേന പ്രവർത്തകന്റെ പങ്ക‌് പൊലീസ‌് കണ്ടെത്തിയിരുന്നു.

ഇയാളുടെ സന്ദേശങ്ങൾ പിന്നീട‌് ചില തീവ്രവാദ സംഘടനകൾ അവരുടെ ഗ്രൂപ്പിൽ ഷെയർ ചെയ‌്താണ‌് ഹർത്താലിലേക്കെത്തിയത‌്. പല ഗ്രൂപ്പുകളും സ്വതന്ത്രമായ പേരും പ്രൊഫൈൽ പടവുമാണ‌് ഉപയോഗിക്കുന്നത‌്. മറ്റ‌് മതസ്ഥരുമായി ബന്ധപ്പെട്ട പേരും ഫോട്ടോയും ഉപയോഗിക്കുന്നവരുമുണ്ട‌്.

കോഴിക്കോട‌് മെഡിക്കൽ കോളേജിലെ ഇംഗ്ലീഷ‌് അക്ഷരത്തിലുള്ള ഒരു വാട‌്സാപ‌് ഗ്രൂപ്പ‌് വഴിയും തീവ്രവാദം പ്രചരിപ്പിക്കുന്നതായി ഇന്റലിജൻസ‌് കണ്ടെത്തിയിട്ടുണ്ട‌്. മെസേജ‌്ടു കേരള ഗ്രൂപ്പിൽ അറുനൂറോളം പേർ അംഗങ്ങളാണ‌്. കാസർകോട‌്, കണ്ണൂർ, കോഴിക്കോട‌് , മലപ്പുറം ജില്ലകളിലെ കൗമാരക്കാരാണ‌് ഭൂരിപക്ഷവും.

ഇവരിൽ 350 പേരെ നേരിൽക്കണ്ട‌് സംസാരിച്ച‌് പൊലീസ‌് രക്ഷിച്ചിരുന്നു. കൗമാരക്കാർ വാട‌്സാപ‌് കെണിയിൽപ്പെടാതിരിക്കാനുളള അവരുടെ വീടുകളിലെത്തി നടത്തുന്ന ബോധവൽക്കരണം ഉൗർജിതമാക്കാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News