രൺബീർ-കത്രീന പ്രണയതകർച്ചയ്ക്ക് കാരണം ആലിയയോ?

ബോളിവുഡിലെ പുതിയ സംസാരം ചോക്ലേറ്റ് ഹീറോ രൺബീർ കപൂറും ബ്രയിൻലെസ്സ് ബ്യൂട്ടി ആലിയ ഭട്ടും തമ്മിലുള്ള പ്രണയമാണ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ രൺബീർ തന്നെയാണ് തനിക്ക് ആലിയയോടുള്ള പ്രണയം തുറന്നു പറഞ്ഞത്.

എന്നാൽ അതൊന്നുമല്ല ഇപ്പോഴത്തെ വിഷയം. രൺബീറും കത്രീന കൈഫും തമ്മിലുള്ള പ്രണയം തകരാനുള്ള കാരണം ആലിയയാണ് എന്നാണു പാപ്പരാസികളുടെ വാദം. രൺബീർ ആലിയയോട് അടുക്കാൻ തുടങ്ങിയപ്പോഴാണത്രെ കത്രീനയ്ക്കും രൺബീറിനുമിടയിൽ പൊട്ടലും ചീറ്റലും ഉണ്ടാകാൻ ആരംഭിച്ചത്.

ഇതേക്കുറിച്ചു സംസാരിക്കാൻ രൺബീർ ഇതുവരെ തയാറാകാത്തതും പാപ്പരാസികളുടെ വാദത്തിന് ആഴം കൂട്ടുന്നു.

ആരാധകരാൽ കൊട്ടിഘോഷിക്കപ്പെട്ട പ്രണയ ബന്ധമായിരുന്നു റൺബീറിന്റെയും കത്രീനയുടെയും. കാരണം മറ്റൊന്നുമല്ല, താരസുന്ദരി ദീപിക പദുക്കോണിനെ വേണ്ടെന്നു വെച്ചാണ് രൺബീർ കത്രീനയോടടുത്തത്. ആലിയയ്ക്ക് ശേഷം ഇനിയാര് എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News