സംവിധായകനെ മാറ്റാതെ ആ സീരിയലില്‍ അഭിനയിക്കില്ല; നിഷ സാരംഗ്

കൊച്ചി: സംവിധായകനെ മാറ്റാതെ സീരിയലില്‍ തുടര്‍ന്ന് അഭിനയിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നിഷാ സാരംഗ്. തന്നോട് മോശമായി പെരുമാറിയ സംവിധായകനൊപ്പം ഇനി ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും,സംവിധായകനെ മാറ്റാതെ അഭിനയിക്കുകയില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയായാണ്, നിഷ.

സംഭവം വിവാദമായതോടെ  വിശദീകരണവുമായി ചാനല്‍ രംഗത്തെത്തിയിരുന്നു. സീരിയലില്‍ നിന്ന് നിഷയെ മാറ്റിയിട്ടില്ലെന്നും അവര്‍ തുടര്‍ന്നും ആ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ചാനല്‍ വ്യക്തമാക്കിയത്.

എന്നാല്‍, സംവിധായകനെ മാറ്റാതെ സീരിയലില്‍ അഭിനയിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നിഷ.

കഴിഞ്ഞ രണ്ടര വര്‍ഷമായി സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നെ ശാരീരകവും മാനസികവുമായും പീഡിപ്പിക്കുകയാണെന്നായിരുന്നു ക‍ഴിഞ്ഞ ദിവസം  നിഷ വ്യക്തമാക്കിയത്.

തുടര്‍ന്ന് ഡബ്ല്യു സിസി അടക്കമുള്ള സംഘടനകള്‍ നിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News