അവന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; ‘അഭിമന്യു മഹാരാജാസ് ലൈബ്രറി’; നമുക്കും അണിചേരാം

തന്റെ ഗ്രാമമായ വട്ടവടയിൽ ഒരു ലൈബ്രറി എന്നത് അഭിമന്യുവിന്റെ സ്വപ്നമായിരുന്നു. കഴിഞ്ഞ ഗ്രാമസഭയിലും പഞ്ചായത്ത് വികസന സെമിനാറിലും പങ്കെടുത്ത് അഭിമന്യു തന്നെ ഈ ആശയം മുന്നോട്ട് വച്ചിരുന്നു.

അഭിമന്യുവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഒരു മാസത്തിനുള്ളിൽ വായനശാല യാഥാർത്ഥ്യമാക്കാനും വായനശാലയ്ക്ക് ‘അഭിമന്യു മഹാരാജാസ് ലൈബ്രറി’ എന്ന് നാമകരണം ചെയ്യാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നു.

ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി നമുക്കും ഈ മഹത് ഉദ്യമത്തിൽ പങ്കാളികളാകാം. അഭിമന്യുവിന്റെ വീട് സന്ദർശിക്കാൻ എത്തുന്നവർ കുറച്ചു പുസ്തകങ്ങൾ കൂടി കൊണ്ട് വന്നാൽ നന്നായിരിക്കും. കഴിയാത്തവർ പുസ്തകങ്ങൾ വട്ടവട ഗ്രാമപ്പഞ്ചായത്തിലേക്ക് അയച്ചാലും മതിയാകും.

വിലാസം:
പ്രസിഡന്റ്/സെക്രട്ടറി
വട്ടവട ഗ്രാമപ്പഞ്ചായത്ത് ഓഫീസ്,
വട്ടവട -ഇടുക്കി ജില്ലാ
പിൻ : 685619
ഫോൺ : 04865 214054
മൊബൈൽ : 8547951059

അഭിമന്യുവിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. പരമാവധി പുസ്തകങ്ങൾ നമുക്ക് ഈ ഉദ്യമത്തിലേക്ക് സ്വരൂപിക്കാൻ കഴിയും. എല്ലാവരും സഹകരിക്കുമല്ലോ,
അഭിമന്യുവിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ നമുക്കും അണിചേരാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel