ദിലീപ് വിഷയം: ‘അമ്മ’ യോഗത്തിന് ശേഷം മോഹന്‍ലാല്‍ സംസാരിക്കുന്നു #WatchLive

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നു.

യോഗത്തിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നു:

അമ്മ ജനറല്‍ ബോഡി യോഗത്തിലേക്ക് മാധ്യമങ്ങളെ വിലക്കിയത് തെറ്റായിപ്പോയെന്ന് മോഹന്‍ലാല്‍. യോഗത്തില്‍ മാധ്യമങ്ങളെ ഒഴിവാക്കിയതില്‍ ഖേദമുണ്ട്. വീഴ്ച ഇനിയുണ്ടാവില്ല.

ഡബ്ല്യുസിസി അംഗങ്ങളുമായുള്ള ചര്‍ച്ച ‘അമ്മ’ എക്‌സ്‌ക്യൂട്ടിവിന് ശേഷം തീരുമാനിക്കും. ദിലീപ് വിഷയത്തിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും തനിക്ക് അറിയില്ല.

ദിലീപിനെ പുറത്താക്കിയത് ധൃതി പിടിച്ചാണ്. ജനറല്‍ ബോഡി യോഗം ചര്‍ച്ച ചെയ്യാതെ പുറത്താക്കാന്‍ പാടില്ലായിരുന്നു.

ദിലീപ് വിഷയം അമ്മയില്‍ ഭിന്നതയുണ്ടാക്കി. സംഘടന പിളരുന്ന ഘട്ടം വരെയെത്തി

ദിലീപ് ഇപ്പോഴും സംഘടനയില്‍ നിന്ന് പുറത്തുതന്നെയാണ്. നിയമപരമായും സാങ്കേതികപരമായും ദിലീപ് സംഘടനയില്‍ നിന്ന് പുറത്താണ്. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. യോഗത്തില്‍ വനിത അംഗങ്ങള്‍ മൗനം പാലിച്ചു

അക്രമിക്കപ്പെട്ട നടിയെ മാറ്റി നിര്‍ത്തിയിട്ടില്ല. നടിയ്ക്ക് അമ്മയുടെ എല്ലാ പിന്തുണയുമുണ്ട്. വനിതാ കൂട്ടായ്മയുമായി ചര്‍ച്ച നടത്തും.  അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് നടി പരാതി എ‍ഴുതി നല്‍കിയിട്ടില്ല.

വിദേശത്തായിരുന്നതിനാലാണ് മാധ്യമങ്ങളെ കാണാൻ വൈകിയതെന്ന് മോഹൻലാൽ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചു.

അമ്മ മ‍ഴവില്‍ ഷോടില്‍ അവതരിപ്പിച്ച സ്കിറ്റ് തയ്യാറാക്കിയത് സ്ത്രീകള്‍ തന്നെയാണ്.  സ്കിറ്റ് ആരേയും അപമാനിക്കാനല്ല.  അത് വെറും ബ്ലാക്ക് ഹ്യൂമറാണ്.

അമ്മയുടെ ഭാരവാഹികളാകാന്‍ സ്ത്രീകള്‍ മുന്നോട്ട് വരാറില്ല. ഡബ്ല്യുസിസി അംഗങ്ങള്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ല. പാര്‍വതിക്കും ഭാരവാഹിയാകാം അതില്‍ എതിര്‍പ്പില്ലെന്നും മോഹന്‍ലാല്‍ സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News