ഗുണ്ടാത്തലവന്‍ മുന്ന ബജ്‌രംഗി വെടിയേറ്റ് മരിച്ചു; പിന്നില്‍ ബിജെപിയെന്ന് ബന്ധുക്കള്‍

ഉത്തര്‍ പ്രദേശിലെ ബാഗ്പത് ജയിലിനുള്ളില്‍ വെച്ച് ഗുണ്ടാത്തലവന്‍ മുന്ന ബജ്‌രംഗി വെടിയേറ്റ് മരിച്ചു. ബിജെപി എംഎല്‍എയെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടിയാണ് മുന്നയെ ബാഗ്പത്തിലെത്തിച്ചത്.

വ്യാജ ഏറ്റുമുട്ടലുകളുടെ ഭാഗമായി മുന്നയെ വധിക്കാന്‍ നീക്കമുണ്ടെന്ന് നേരത്തെ ഇയാളുടെ ഭാര്യ ആരോപിച്ചിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഇന്ന് കോടതിയില്‍ ഹാജാരാക്കാനിരിക്കെയാണ് മുന്ന ബജ്‌റംഗി ജയിനുള്ളില്‍ വെടിയേറ്റ് മരിച്ചത്. നിലവില്‍ ഝാന്‍സി ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന മുന്നയെ മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ ദിവസം ബാഗ്പതിലെത്തിച്ചത്.

രാവിലെ ആറരയോടെ സഹതടവുകാരനായ സുനില്‍ രതയാട്ട് മുന്നയക്ക് നേരെ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റ ഉടന്‍ തന്നെ ഇയാള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകളുടെ ഭാഗമായി മുന്ന ബജ്‌റംഗിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ജൂണ്‍ 29 ന് ഇയാളുടെ ഭാര്യ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കിയിരുന്നു.

2005 ല്‍ ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഇയാളെ 2009 ലാണ് അറസ്റ്റ് ചെയ്തിരുന്നത്. നാല്‍പ്പതോളം കൊലപാതക കേസുകളില്‍ പ്രതിയായിട്ടുള്ള മുന്നയുടെ തലയ്ക്ക് 7 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

2012 ല്‍ ജയിലിലായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്‌നാ ദളിന്റെയും പീസ് പാര്‍ട്ടിയുടെയും സംയുക്ത സ്ഥാനാര്‍ത്ഥിയായി മുന്ന മത്സരിച്ചിരുന്നു. 12 ശതമാനം വോട്ട് നേടാന്‍ മുന്ന മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News