കതിരൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഐ വി ദാസ് മാധ്യമ പുരസ്‌കാരം കൈരളി ടി വി ന്യൂസ് ഡയറക്ടർ ഡോ എൻ പി ചന്ദ്രശേഖരന്. 25000 രൂപയും പൊന്ന്യം ചന്ദ്രൻ രൂപകൽപ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ സെബാസ്റ്റ്യൻ പോൾ ഡോ വി ശിവദാസൻ, കാരായി രാജൻ എന്നിവർ അടങ്ങുന്ന വിധി നിർണായ സമിതിയാണ് പുരസ്‌കാരത്തിനായി എൻ പി ചന്ദ്രശേഖരനെ തിരഞ്ഞെടുത്തത്. മാധ്യമ മേഖലയിലെ ജനാധിപത്യവൽക്കരണത്തിനും മാധ്യമസാക്ഷരത കൂടുതൽ സമ്പുഷ്ടമാക്കാനുമുള്ള പ്രവർത്തനങ്ങളാണ് എൻ പി ചന്ദരശേഖരന്റേതെന്ന് സമിതി വിലയിരുത്തി.
സെപ്റ്റംബർ ആദ്യ വാരം കതിരൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കതിരൂർ ബാങ്ക് പ്രസിഡന്റ് കാരായി ബാലൻ, സെക്രട്ടറി എം മോഹനൻ, പൊന്ന്യം ചന്ദ്രൻ, കെ കെ രമേശ് എന്നിവർ ചേർന്നാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന ടെലിവിഷൻ അവാർഡ്, പി ആർ രാജൻ,അടൂർ ഭാസി, പ്രേം നസീർ എന്നിവരുടെ സ്മരണയ്ക്കായുള്ള അവാർഡുകൾ തുടങ്ങി മാധ്യമ മേഖലയിലെ നിരവധി പുരസ്‌കാരങ്ങൾ എൻ പി ചന്ദ്രശേഖരന് ലഭിച്ചിട്ടുണ്ട്.
സാഹിത്യ മേഖലയിൽ അയ്യപ്പ പണിക്കർ,പുനലൂർ ബാലൻ,ഗോവിന്ദ പൈ എന്നിവരുടെ സ്മരണയ്ക്കയുള്ള പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.