സിനിമയിലെ അവസരങ്ങള്‍: ദിലീപിനെതിരെ നടി തനിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ ‘അമ്മ’ ഒഴിവാക്കുകയോ മാറ്റി നിര്‍ത്തുകയോ ചെയ്തിട്ടില്ലെന്ന് മോഹന്‍ലാല്‍.

നടിയെ ഇപ്പോഴും സഹായിക്കുന്നുണ്ട്. സംഘടനയിലെ പലരും വിളിക്കുന്നുമുണ്ട്. മസ്‌കറ്റിലെ ഒരു ഷോയിലേക്ക് നടിയെ വിളിച്ചതാണ്. എന്നാല്‍, അവര്‍ വരാന്‍ തയ്യാറായില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ദിലീപ് തന്റെ സിനിമാ അവസരങ്ങള്‍ ഇല്ലാതാക്കുന്നതായി നടി തനിക്ക് പരാതി എഴുതി നല്‍കിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പരാതി ആരോടെങ്കിലും ഫോണില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തനിക്കറിയില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയും രമ്യ നമ്പീശനും മാത്രമാണ് രാജിക്കത്ത് നല്‍കിയത്. റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here