കൊല്ലത്ത് പ്രമുഖ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണവുമായി മാനേജർ മുങ്ങി

കൊല്ലത്ത് പ്രമുഖ ജുവലറിയിൽ നിന്ന് 6.50 കിലോ സ്വർണ്ണവുമായി മാനേജർ മുങ്ങി. കണ്ണൂർ സ്വദേശിയായ ജോർജ്തോമസിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

വിവാഹ ആവശ്യത്തിനായി മുൻകൂട്ടി ബുക്ക് ചെയ്ത് ജുവലറി ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് ഇയാൾ പലപ്പോഴായി കണക്കുകളിൽ കൃത്രിമം കാട്ടി കവർന്നതെന്ന് കരുതുന്നു.

കഴിഞ്ഞ ദിവസം ബുക്ക് ചെയ്തു സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ വാങ്ങാനായി ആവശ്യക്കാര്‍ എത്തിയപ്പോള്‍ മാനേജർ ജോർജ് ഉടൻ എത്തിക്കാമെന്നു പറഞ്ഞു പുറത്തേക്കു പോവുകയായിരുന്നു.

ദീർഘനേരമായിട്ടും ഇയാൾ മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം നഷ്ടപെട്ട വിവരം അറിയുന്നത്. സിസിറ്റിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നു.

ഇയാളുടെ ഭാര്യയേയും മറ്റു ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്യും. സ്വർണ്ണവുമായി കടന്ന ജോർജ് വീട്ടുകാരുമായി ഇതു വരെ ബന്ധപെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News