കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണത്തെ പിന്തുണച്ച് സുപ്രീംകോടതി; നിയമ വിദ്യാര്‍ഥികള്‍ക്കും, ഹര്‍ജിക്കാര്‍ക്കും സഹായകമാകും

കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണത്തെ പിന്തുണച്ച് സുപ്രീംകോടതി. നിയമ വിദ്യാര്‍ഥികള്‍ക്കും കേസ് നല്‍കുന്നവര്‍ക്കും തത്സമയ സംപ്രേക്ഷണം സഹായകരമാകുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

തത്സമയ സംപ്രേഷണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 23ന് വീണ്ടും പരിഗണിക്കും.

കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നിയമവൃത്തങ്ങളില്‍ പുരോഗമിക്കുന്നതിനിടെയാണ് സംപ്രേക്ഷണത്തിന് അനുകൂലമായ നിലപാട് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.

നിയമ വിദ്യാര്‍ഥികള്‍ക്കും കേസ് നല്‍കുന്നവര്‍ക്കും തത്സമയ സംപ്രേക്ഷണം. സഹായകരമാകുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിന് തടസമില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

കെകെ വേണുഗോപാലിനെ അമിക്കസ്‌ക്യൂറിയായി ഈ വിഷയത്തില്‍ കോടതി നിയമിച്ചിരുന്നു.സംപ്രേക്ഷണത്തിനുള്ള ചിലവും മാര്‍ഗരേഖയും സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രമുഖ അഭിഭാഷകയായ ഇന്ദിരാ ജയ്സിംഗ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ദേശീയപ്രാധാന്യമുള്ള കേസുകളിലെയും ഭരണഘടനാ ബെഞ്ചിലെയും നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഭരണഘടനാ ബഞ്ചിന്റെ മാത്രമല്ല എല്ലാ കോടതികളിലെയും നടപടികള്‍ ജനങ്ങള്‍ക്കായി സംപ്രേക്ഷണം ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്.

രാജ്യസുരക്ഷയെ സംബന്ധിച്ച കേസുകളിലും വിവാഹ തര്‍ക്ക കേസുകളിലും രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കണമെന്നും കേന്ദ്രത്തിനായി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളിലെ വിചാരണക്കോടതികളിലും ട്രിബ്യൂണലുകളിലും സിസിടിവി വീഡിയോ റെക്കോര്‍ഡിങ്ങിന് സുപ്രീംകോടതി കഴിഞ്ഞവര്‍ഷം അനുമതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News