
വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണംം ആവശ്യമില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹർജി തള്ളിയത്.
കസ്റ്റഡി മരണം സംബന്ധിച്ച് പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില ഹൈക്കോടതിയെ സമീപിച്ചത് . അന്വേഷണം തൃപ്തികരമാണെന്ന സർക്കാർ വാദം അംഗീകരിച്ച ഹൈക്കോടതി ഹർജി തള്ളി.
തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. കേസിലെ സാക്ഷികൾ ശ്രീജിത്തിന്റെ ബന്ധുക്കളാണെന്നും സ്വാധീനിക്കപ്പെടാൻ സാധ്യതയില്ലെന്നും കോടതി വിലയിരുത്തി.
തെളിവുകളിൽ പോലീസ്കൃത്രിമം കാണിക്കുമെന്ന വാദവും കോടതി അംഗീകരിച്ചില്ല . കേസിലെ സാക്ഷികൾ ഫലപ്രദവും വേഗത്തിലുള്ള തുമായ അന്വേഷണമാണ് പോലീസ് പോലീസ് നടത്തിയതെന്നും കോടതി വിലയിരുത്തി .
സി ബി ഐ അന്വേഷണ ആവശ്യത്തെ വാദത്തിനിടെ സർക്കാർ എതിർത്തു . ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
നാല് പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി. സി ഐ, എസ് ഐ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി അറസ്റ്റ് ചെയ്തതായും അന്വേഷണം തൃപ്തികരമാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു .
സർക്കാർ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് സിബിഐ അന്വേഷണ ആവശ്യം തള്ളിയത് . പോലീസ്അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും , അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്നും സി ബി ഐ കോടതിയെ അറിയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല .
സംസ്ഥാന സർക്കാരിനും പോലീസിനും ലഭിച്ച അംഗീകാരമായി ഹൈക്കോടതി വിധി .എന്നാൽ കോടതി വിധിെക്കതിരെ പുനപ്പരിശോധനാ ഹർജി നൽകുമെന്ന് അഖിലയുടെ ബന്ധുക്കൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here