‘മതാചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അധികാരമില്ല’: ചേലാകര്‍മ്മം വിലക്കണമെന്ന് സുപ്രീംകോടതി

ദില്ലി: ചേലാകര്‍മ്മം വിലക്കണമെന്ന് സുപ്രീംകോടതി. ചേലാകര്‍മ്മം അനുശാസിക്കുന്ന മതാചാരങ്ങള്‍ നിരോധിക്കണമെന്ന് കേന്ദ്രവും ആവശ്യപ്പെട്ടു.

മതപരമായ ആചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അധികാരമില്ലെന്നും, വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളുടെ ശരീഭാഗങ്ങളില്‍ മാറ്റം വരുത്തുന്നത് അനുവദിക്കാന്‍ ആകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ചേലാകര്‍മ്മം അനുവദിക്കണമെന്ന ബോറ സമുദായത്തില്‍ നിന്നുള്ള സ്ത്രീകളുടെ ആവശ്യത്തെ എതിര്‍ത്താണ് കോടതിയുടെയും കേന്ദ്രത്തിന്റെയും നിലപാട്.

കേസില്‍ സുപ്രീംകോടതി ജൂലൈ 16ന് വീണ്ടും വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News