സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ചു. 1000 രൂപ എന്നത് 2000 രൂപയായിട്ടാണ് ഉയർത്തിയത്.

സ്നേഹസ്പർശം പദ്ധതി പ്രകാരമുള്ള പദ്ധതിയിൽ നിലവിലെ ജീവിത സാഹചര്യം പരിഗണിച്ചാണ് തുക വര്‍ധിപ്പിച്ചത്.

വര്‍ധനവിന് 2018 ഏപ്രില്‍ മാസം മുതല്‍ പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം മറ്റ് വിവാഹിതരല്ലാത്ത അഗതികളായ അമ്മമാര്‍ക്കും ലഭിക്കുന്ന രീതിയില്‍ സർക്കാർ ഭേദഗതി വരുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News