എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്നും ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് ഹൈക്കോടതി

ഒന്നാം വർഷ സ്വാശ്രയ എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്നും ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻറെ ഇടക്കാല ഉത്തരവ്.

എൻട്രൻസ് കമ്മീഷണര്‍ നല്‍കിയ അലോട്മന്‍റ് മെമ്മോയിലും സര്‍ക്കാര്‍ ഉത്തരവിലും ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന് പറഞ്ഞിട്ടില്ലെന്ന വാദം കോടതി അംഗീകരിച്ചു.

ബാങ്ക് ഗ്യാരണ്ടിയില്ലാതെ അഡ്മിഷൻ നൽകില്ലെന്ന കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ് നിലപാടിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു.

കൊല്ലം ട്രാവൻകൂർ മെഡിക്കൽ കേളേജിൽ ഒന്നാം വർഷ എംബിബിഎസിന് യോഗ്യത നേടിയ നവ്യ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിൻറെ ഉത്തരവ്.

അഞ്ച് ലക്ഷത്തി അറുപതുനായിരം രൂപ കൂടാതെ ഇരുപത്തിരണ്ടര ലക്ഷത്തിൻറെ ബാങ്ക് ഗ്യാരണ്ടിയാണ് ട്രാവൻകൂർ മെഡിക്കൽ കോളേജ് ആവശ്യപ്പെട്ടത്.

ഇന്നലെ സംസ്ഥാന എൻട്രൻസ് കമ്മീഷണറും സർക്കുലറിലൂടെ ബാങ്ക് ഗ്യാരണ്ടിയും മറ്റ് അധിക ഫീസുകളും നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനും മാനേജ്മെൻറുകളുടെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്ന് എംബിബിഎസിന് മെറിറ്റിൽ യോഗ്യത നേടിയ മുപ്പതിലധികം വിദ്യാർത്ഥികളാണ് ഇന്ന് ട്രാവൻകൂർ മെഡിക്കൽ കേളേജിൽ പ്രവേശനത്തിനെത്തിയത്.

ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന എൻട്രൻസ് കമ്മീഷണറുടെ നിർദേശം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് മാനേജ്മെൻഖ് രക്ഷിതാക്കളോട് പറഞ്ഞത്

ഹൈക്കോടി വിധിയുടെ പശ്ചാത്തലത്തിൽ മാനേജ്മെൻഖ് രക്ഷിതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചു.

വിധിപകര്‍പ്പ് കിട്ടിയ ശേഷം മറ്റ് കുട്ടികള്‍കളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ട്രാവൻകൂര്‍ മെഡിക്കല്‍ മാനേജ്മെന്‍റ് അറിയിച്ചു.

ബാങ്ക് ഗാരന്റി വാങാമെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News