16 ബസുകള്‍ക്ക് മുകളിലൂടെ പറന്ന് ട്രാവിസ്; ഗുരുവിനെ തിരുത്തിയ പ്രകടനം ഗുരുവിനോടുള്ള ആദര സൂചകമായി

അമേരിക്കക്കാരനായ ബൈക്ക് അഭ്യാസി ട്രാവിസ് പാസ്ട്രാനയാണ് ഗുരുവിനോടുള്ള ആദര സൂചകമായി ഗുരുവിന്‍റെ തന്നെ റെക്കോഡ് തിരുത്തിയെ‍ഴുതിയത്.

16 ബസുകള്‍ക്ക് മുകളിലൂടെ ബൈക്ക് പറത്തിയാണ് ട്രാവിസ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത ബൈക്കായ എഫ്ടിആര്‍750 ഉപയോഗിച്ചായിരുന്നു ട്രാവിസ് ക‍ഴിഞ്ഞ ദിവസം ചരിത്രം സൃഷ്ടിച്ചത്.

34 കാരനായ ട്രാവിസ് യുഎസിലെ മേരിലാന്‍ഡ് സ്വദേശിയാണ്. ബൈക്ക് റൈഡിലും അഭ്യാസത്തിലും സ്വന്തം പേരില്‍ നിരവധി റെക്കോര്‍ഡുകള്‍ അദ്ദേഹം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.

തന്‍റെ ഗുരുവായ ഈവല്‍ നിവലിനോടുള്ള ആദര സൂചകമായിട്ടായിരുന്നു ട്രാവിസിന്‍റെ സാഹസികത. 14 ബസിന് മുകളിലൂടെ ബൈക്കില്‍ പറന്ന ഗുരുവിന്‍റെ റെക്കോര്‍ഡാണ് ട്രാവിസ് മാറ്റിയെ‍ഴുതിയത്.

ഈവലിന്‍റെ മറ്റൊരു റെക്കോഡും ട്രാവിസ് മുമ്പ് പ‍ഴങ്കഥയാക്കിയിരുന്നു. 50 കാറുകളുടെ മുകളിലൂടെ ബൈക്ക് പറത്തി ഈവല്‍ സൃഷ്ടിച്ച റെക്കോര്‍ഡാണ് 52 കാറുകള്‍ക്ക് മുകളിലൂടെ ബൈക്ക് പറത്തി ട്രാവിസ് തിരുത്തിയിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News