വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നു

ശക്തമായ മഴയിൽ ജലാശയങ്ങളിലെ നീരൊഴുക്ക് വർദ്ധിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു.

2354.42 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടുകളിൽ കൂടുതൽ വെള്ളമെത്തിയതോടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന കണക്ക് കൂട്ടലിലാണ് അധികൃതർ.

ഇടുക്കി ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് തുടരുന്നത്. ഒരാഴ്ചയായി ശക്തി കുറഞ്ഞ മഴ മൂന്ന് ദിവസം മുൻപ് വീണ്ടും ശക്തി പ്രാപിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി ഇടമുറിയാതെ പെയ്ത മഴയിൽ നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഇതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2354.42 അടിയിലെത്തി.

കഴിഞ്ഞ വർഷം ഇതേ സമയം 2315 .48 അടി വെള്ളമാണ് ഉണ്ടായിരുന്നത്. ഇടുക്കി ജലവൈദ്യുതപദ്ധതി പ്രദേശത്ത് തിങ്കളാഴ്ച മാത്രം 66.8 മില്ലിമീറ്റർ മഴ ലഭിച്ചു.

നിലവിൽ സംഭരണ ശേഷിയുടെ 49.58 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്. 1.516 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റം പവ്വർ ഹൗസിൽ തിങ്കളാഴ്ച ഉത്പാദിപ്പിച്ചത്.

വരും ദിവസങ്ങളിലും മഴ ശക്തമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് .മഴ തുടർന്നാൽ വൈദ്യുതി വകുപ്പിന് ഏറെനേട്ടമായിരിക്കുമെന്നണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel