എല്ലാ സങ്കുചിത താൽപര്യങ്ങളും സ്ഥാപനത്തിന്‍റെ മുന്നോട്ട് പോക്കിനായി ത്യജിക്കണം; ജീവനക്കാർക്ക് എംഡി ടോമിൻ ജെ.തച്ചങ്കരിയുടെ കത്ത്

KSRTC ജീവനക്കാർക്ക് സി.എം.ഡി ടോമിൻ ജെ.തച്ചങ്കരിയുടെ കത്ത്. സ്ഥാപനത്തിന്‍റെ നിലനിൽപ്പ് കണക്കിലെടുത്താണ് സ്ഥലംമാറ്റം നൽകുന്നതെന്ന് തച്ചങ്കരി.

മാനേജ്മെന്‍റിന്‍റെ അധികാരത്തിലെക്ക് കൈകടത്താൻ ആരെയും അനുവദിക്കില്ല. എല്ലാ സങ്കുചിത താൽപര്യങ്ങളും സ്ഥാപനത്തിന്‍റെ മുന്നോട്ട് പോക്കിനായി തൃജിക്കണം.

കെ.എസ്.ആർ.ടി.സിയുടെ ഉന്നമനത്തിനായാണ് മാനേജ്മെന്‍റിന്‍റെ പ്രവർത്തനമെന്നും തച്ചങ്കരി കത്തിൽ വിശദീകരിച്ചു.

KSRTC സി.എം.ഡിയായി 84 ദിവസം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ടോമിൻ.ജെ തച്ചങ്കരി ജീവനക്കാർക്ക് കത്തയച്ചത്.

ആദ്യമായി ഇലക്ട്രിക് ബസ് നിരത്തിലിറക്കി, വിമാനത്താവളങ്ങളെ ടൗണുമായി ബന്ധപ്പെടുത്തി ഫ്ളൈ ബസ്, ജീവനക്കാർക്കും പെൻഷൻകാർക്കും കൃത്യമായി ശമ്പളവും പെൻഷനും നൽകി എന്നിവയിലെ തൃപ്തി തച്ചങ്കരി കത്തിൽ രേഖപ്പെടുത്തി.

ഒപ്പം പല ജീവനക്കാരുടെയും നിക്ഷിപ്ത താൽപര്യങ്ങളും കത്തിൽ പരാമർശിച്ചു. സ്ഥാപനത്തിന്‍റെ നിലനിൽപ്പിനാണ് വ്യക്തിതാൽപര്യങ്ങളെക്കാള്‍ പ്രധാനം.

ഇതനുസരിച്ചാണ് സ്ഥലംമാറ്റങ്ങൾ നൽകുന്നതെന്നും തച്ചങ്കരി പറഞ്ഞു. നിയമപരമായി തൊളിലാളികൾക്ക് സമരം ചെയ്യാം, എന്നാൽ ജോലി സമയത്തുള്ള പ്രതിഷേധങ്ങളാണ് മാനേജ്മെന്‍റ് തടഞ്ഞത്.

മാനേജ്മെന്‍റിന്‍റെ അധികാരങ്ങളിലെക്ക് കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്നും എല്ലാ സങ്കുചിത താൽപര്യങ്ങളും സ്ഥാപനത്തിന്‍റെ മുന്നോട്ട് പോക്കിനായി തൃജിക്കണമെന്നും തച്ചങ്കരി ജീവനക്കാരോട് ആവശ്യപ്പെടുന്നു.

ഡ്യൂട്ടി പാറ്റേൺ എന്നും KSRTCയിൽ കീറാമുട്ടിയായിരുന്നു. സ്ഥാപനത്തിന്‍റെയും തൊ‍ഴിലാളികളുടെയും യാത്രക്കാരുടെയും താൽപര്യങ്ങളെ ഹനിക്കുന്ന ഒന്നും ഇതിൽ നടപ്പാക്കില്ലെന്നും സ്ഥാപനത്തിന്‍റെ ഉന്നമനത്തിനു വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും തച്ചങ്കരി വ്യക്തമാക്കുന്നു.

KSRTCയിലെ അനാവശ്യ ചെലവുകൾ കർശനമായി കുറച്ചാൽ മാത്രമെ പുനരുദ്ധാരണം നടത്താൻ സാധിക്കു.

സുശീൽ ഖന്ന റിപ്പോർട്ടിൻമേൽ മേഖലാവത്കരണം അന്തിമ ഘട്ടത്തിലാണെന്നും തച്ചങ്കരി വിശദീകരിക്കുന്നു.

ഇൗ മാസം 24 മുതൽ തൊ‍ഴിലാളികൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് അവരുടെ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് മറുപടി നൽകി സി.എം.ഡി കത്തയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News