കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം; ജോയ്‌സ് ജോര്‍ജ് എംപി ക്ക് നോട്ടീസ്‌

കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ ഇടുക്കി എംപി ജോയിസ്‌ ജോര്‍ജിന്‌ ദേവികുളം സബ്‌ കലക്ടര്‍ നോട്ടീസ്‌ നല്‍കി.

ജൂലൈ 24 ന്‌ ഹാജരാകണമെന്നാണ്‌ നിര്‍ദേശം. എംപിക്കെതിരായ റിപ്പോര്‍ട്ട്‌ തള്ളിയിരന്ന കലക്ടര്‍ പുന:പരിശോധന നടത്താന്‍ സബകല്‌കടര്‍ വി ആര്‍ പ്രേംകുമാറിനോട്‌ നിര്‍ദേശിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ്‌ സബ്‌കലക്ടര്‍ നോട്ടീസ്‌ നല്‍കിയത്‌. എംപിയുടെയും കുടംബത്തിന്റെയും ഭാഗം കേള്‍ക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്‌ കലക്ടര്‍ ജി. ആര്‍ ഗോകുല്‍ തള്ളിയിരുന്നത്‌.

എംപിക്കെതിരായ പരാതി ആദ്യഘട്ടം മുതല്‍ അന്വേഷിക്കണമെന്നും കലക്ടര്‍ സബ്‌കലക്ടര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News