കണ്ണൂര്‍ സഹകരണ സ്പന്നിംഗ് മില്ലിനെതിരെയുള്ള വ്യാജ പ്രചരണം തിരിച്ചറിയണം: ചെയര്‍മാന്‍

നല്ല നിലയിൽ പ്രവർത്തിക്കുന്ന കണ്ണൂർ സഹകരണ സ്പിന്നിംഗ് മില്ലിനെ തകർക്കാൻ വ്യാപകമായ വ്യാജ പ്രചാരണം നടക്കുന്നതായി മാനേജ്മന്റ്.

തൊഴിലാളികളിൽ നിന്നും പിരിച്ച പി എഫ് ,ഇ എസ് ഐ വിഹിതം അടച്ചില്ല എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചെയർമാൻ അറിയിച്ചു.

1964 ൽ പ്രവർത്തനം ആരംഭിച്ച കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.

എന്നാൽ പുതിയ ഭരണ സമിതി ഏറ്റെടുത്തിന് ശേഷം കഴിഞ്ഞ 14 മാസത്തിനിടെ പ്രവർത്തന നഷ്ടം 30 ലക്ഷത്തിൽ നിന്നും 20 ലക്ഷമാക്കി കുറക്കാൻ സാധിച്ചു.

സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കൂടുതൽ നവീകരണ പ്രവർത്തനങ്ങളും തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങളും നടന്ന് വരികയാണ്.

വസ്തുത ഇതാണെന്നിരിക്കേ മില്ലിനെ തകർക്കുക ലക്‌ഷ്യം വച്ച് രാഷ്ട്രീയ താല്പര്യത്തോടെ തല്പര കക്ഷികൾ ചില മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തുകയാണെന്ന് ചെയർമാൻ എം സുരേന്ദ്രൻ പറഞ്ഞു.

നിലവിൽ പി എഫ്,ഇ എസ് ഐ ഇനത്തിൽ കുടിശ്ശിക ഒന്നും തന്നെ ഇല്ല.സ്ഥാപനത്തിനെതിരെ വിവിധ അന്വേഷണങ്ങൾ നടക്കുന്നു,കോട്ടൺ വാങ്ങിക്കുന്നതിൽ ക്രമക്കേട്,ഇതര സംസ്ഥാനങ്ങളിൽ ശാഖ തുറക്കുന്നു തുടങ്ങിയവയാണ് വ്യാജ പ്രചരണങ്ങൾ.

മുംബൈ ഡിപ്പോ തുറന്നത് 1982 ലാണ്,കോട്ടൺ വാങ്ങുന്നത് സെന്ററാലിസ്ഡ് കോട്ടൺ പൂർച്ചസ് കമ്മിറ്റിയുടെ തീരുമാന പ്രകാരമോ കോട്ടൺ കോർപ്പറേഷന് ഓഫ് ഇന്ത്യ മുഖന്ദിരമോ മാത്രമാണ് യാഥാർഥ്യം.

കൃത്യമായ യോഗ്യതയുടെയും മറ്റ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ നിയമിതനായ എം ഡി ,ആർ രമേശിനെതിരെ ഉയർന്ന യോഗ്യതയില്ലാത്ത നിയമനം എന്ന ആരോപണവും ദുരുദേശത്തോടെയാണെന്നും മാനേജ്‌മന്റ് പ്രതിനിധികൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News