‘മോഹന്‍ലാലിനോട് യോജിക്കാനാകില്ല, അത് സ്ത്രീകളെ അപമാനിക്കുന്നത് തന്നെ’: ആഞ്ഞടിച്ച് പത്മപ്രിയ

കൊച്ചി: അമ്മ മഴവില്‍ ഷോയില്‍ സ്ത്രീകളെ പരിഹസിച്ച് അവതരിപ്പിച്ച സ്‌കിറ്റ് തമാശയായി കാണണമെന്ന മോഹന്‍ലാലിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്ന് നടി പത്മപ്രിയ.

സ്‌കിറ്റ് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പത്മപ്രിയ വ്യക്തമാക്കി.

റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, ഭാവന എന്നിവര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇമെയില്‍ മുഖാന്തരമാണ് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു.

അമ്മ ജനറല്‍ ബോഡി യോഗത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം പാര്‍വതി അറിയിച്ചിരുന്നു. എന്നാല്‍ സെക്രട്ടറി ഇടപെട്ട് പാര്‍വതിയെ പിന്തിരിപ്പിക്കുകയായിരുന്നെന്നും പത്മപ്രിയ ആരോപിച്ചു.

അമ്മയില്‍ ജനാധിപത്യമില്ലെന്നും പത്മപ്രിയ പറഞ്ഞു. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡി ചേരുന്നതെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News