അഭിമന്യു ജീവിക്കും, ‘അഭിമന്യു മഹാരാജാസ് ലൈബ്രറി’യില്‍; ഓരോ പുസ്തകവും വര്‍ഗീയവാദികള്‍ക്കുള്ള മറുപടിയാവട്ടെ

തിരുവനന്തപുരം: അഭിമന്യുവിന്റെ ആഗ്രഹമായിരുന്ന വട്ടവടയിലെ ലൈബ്രറി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും ലൈബ്രറിക്ക് അഭിമന്യു മഹാരാജാസ് ലൈബ്രറി എന്ന് പേരിടാനും വട്ടവട ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചു.

ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള സുരേഷ് ദേവികുളത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

‘സഖാക്കളെ നവമാധ്യമ സുഹൃത്തുക്കളെ,

‘നമ്മുടെയെല്ലാം പ്രിയങ്കരനായ സഖാവ് അഭിമന്യു മഹാരാജാസിന്റെ ഓര്‍മ്മകള്‍ എന്നെന്നും നിലനില്‍ക്കാനും അതിലുപരി കഴിഞ്ഞ വട്ടവട ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമസഭയിലും വികസന സെമിനാറിലും പങ്കെടുത്ത അഭി ആവശ്യപ്പെട്ടത് അവനൊരു വീട് വേണം എന്നല്ല. മറിച്ച് വട്ടവടയില്‍ നല്ലൊരു ലൈബ്രറി വേണമെന്നാണ്…..

‘ആ ആവശ്യം പഞ്ചായത്ത് അന്ന് മിനിറ്റ്‌സായി രേഖപ്പെടുത്തുകയും ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ജില്ലാ ആസൂത്രണ സമിതി ഈ പദ്ധതിക്ക് അന്തിമ അംഗീകാരം നല്കുകയും ചെയ്തു.

‘അഭിമന്യുവിന്റെ ആഗ്രഹമായിരുന്ന വട്ടവടയിലെ ലൈബ്രറി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും ലൈബ്രറിക്ക് അഭിമന്യു മഹാരാജാസ് ലൈബ്രറി എന്ന് പേരിടാനും വട്ടവട ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചു.

‘ആ ലൈബ്രറിയിലേക്ക് സോഷ്യല്‍ മീഡിയ വഴി നമുക്ക് പുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിയണം. നല്ലൊരു കാമ്പയിനിങ് നടത്തണം…

‘അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ കുറച്ചു പുസ്തകങ്ങള്‍ കൂടി കൊണ്ട് വന്നാല്‍ നന്നാവും. കഴിയാത്തവര്‍ ഓരോ പുസ്തകം വീതമെങ്കിലും വട്ടവട ഗ്രാമപ്പഞ്ചായത്തിലേക് അയച്ചാലും മതിയാവും….
വിലാസം:
പ്രസിഡന്റ്/സെക്രട്ടറി
വട്ടവട ഗ്രാമപ്പഞ്ചായത്ത് ഓഫീസ്,
വട്ടവട ഇടുക്കി ജില്ലാ
പിന്‍ : 685615

ഫോണ്‍ : 04865 214054
പ്രസിഡന്റ്
രാമരാജ് : 8547951059
സെക്രട്ടറി
നന്ദകുമാര്‍ : +919496045029
ക്ലര്‍ക്ക്
ജോബിന്‍ : 9447786027
‘അഭിമന്യുവിനെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്….
പരമാവധി പുസ്തകങ്ങള്‍ നമുക്ക് ഈ ഉദ്യമത്തിലേക്ക് സ്വരൂപിക്കാന്‍ കഴിയും..
എല്ലാവരും സഹകരിക്കുമല്ലോ……
‘നമ്മുടെ അഭിമന്യുവിന്റെ സ്വപ്നം നമുക്ക് യാഥാര്‍ഥ്യമാക്കാം….
ഈ ഉദ്യമം സോഷ്യല്‍ മീഡിയ നല്ല രീതിയില്‍ ഏറ്റെടുക്കുമെന്നു വിശ്വസിക്കുന്നു അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് നമ്മള്‍ കൊടുക്കുന്ന ഓരോ പുസ്തകവും വര്‍ഗീയവാദികള്‍ക്കുള്ള മറുപടിയാവട്ടെ..’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News