നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ;

ഐഎസ്ആര്‍ഒ ചാരകേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം എത്രയെന്നും, എങ്ങനെ നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം. വാദം പൂര്‍ത്തിയായ കേസ് വിധി പറയാന്‍ വേണ്ടി മാറ്റി. കോടതി നിലപാടില്‍ താന്‍ സംതൃപ്തനാണെന്ന് നമ്പി നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെ.കെ. ജോഷ്വാ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടുകൊണ്ട് നമ്പി നാരായണന്‍ കൊടുത്ത ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.

നമ്പി നാരായണനെ കേസില്‍ കുടുക്കിയവരെ കണ്ടെത്താന്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.

കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും നമ്പി നാരായണനെ കേസില്‍ കരുതിക്കൂട്ടി കുടുക്കി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെങ്കില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. കോടതിയുടെ മോല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.

നഷ്ടപരിഹാരം നല്‍കേണ്ടത് ആരാണെന്ന കോടതിയുടെ ചോദ്യത്തിന് തങ്ങളല്ല നല്‍കേണ്ടത് എന്നായിരുന്നു സിബിഐയുടെ മറുപടി. കോടതിയുടെ നിലപാടില്‍ താന്‍ സംതൃപ്തനാണെന്ന് നമ്പി നാരായണന്‍ വ്യക്തമാക്കി.

നഷ്ടപരിഹാരമാണോ അതോ അന്വേഷണമാണോ വേണ്ടതെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നമ്പി നാരായണനോട് ചോദിച്ചു.

അതേസമയം, നമ്പി നാരായണന് നല്‍കേണ്ട നഷ്ടപരിഹാര തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിന്നീട് ഈ തുക സര്‍ക്കാരിന് ഈടാക്കമെന്ന നിലപാടിലാണ് സുപ്രീംകോടതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News