സംഗീതവും നൃത്തവും മാനവരാശിക്ക് എതിരെന്ന് മുജാഹിദ് ബാലുശേരി; യേശുദാസിന്റെ പാട്ടുകേട്ട് ആരെങ്കിലും നന്നായോ?

തിരുവനന്തപുരം: സംഗീതവും നൃത്തവും മാനവരാശിക്ക് എതിരെന്ന് മുജാഹിദ് ബാലുശേരി.

നിരന്തരമായ സംഗീതം കേള്‍ക്കുന്നവര്‍ നാടിനും സമൂഹത്തിനും നാഷണല്‍ വേസ്റ്റാണെന്നു മുജാഹിദ് ബാലുശേരി പറഞ്ഞു.

സംഗീതം പോലെ മനുഷ്യനെ നശിപ്പിച്ച വൃത്തിക്കെട്ട ഒരേര്‍പ്പാട് ലോകത്ത് വേറെയില്ലെന്നും മുജാഹിദ് പറഞ്ഞു.

ഇസ്‌ലാമില്‍ സംഗീതവും ഡാന്‍സും വിലക്കി. സംഗീതവും നൃത്തവും മനുഷ്യന് ഒരു ഉപകാരമിലാത്ത സാധനങ്ങളാണ്. അതുകൊണ്ടാണ് ഇസ്‌ലാമില്‍ നിരോധിച്ചിരിക്കുന്നത്.

”മാനവചരിത്രത്തില്‍ ഇത്രയേറെ മനുഷ്യര്‍ക്ക് ഉപദ്രവം ചെയ്ത സംഗതി വേറെയില്ല. സംഗീതത്തെ പോലെ മനുഷ്യനെ നശിപ്പിച്ച വൃത്തിക്കെട്ട ഒരേര്‍പ്പാട് ലോകത്തില്ല. നിങ്ങള്‍ ആലോചിച്ചു നോക്കൂ, ഞാന്‍ ഒരു സ്ഥലത്ത് വന്നിട്ട്, കഴുത്തിലൂടെ ചെണ്ട തൂക്കി ഡും ഡും ഡും എന്നു മുട്ടി, മുപ്പത് മിനിറ്റോളം, അതൊക്കെ കേട്ട് ആരെങ്കിലും അമ്മ ഇങ്ങട് വരീ എന്നു പറഞ്ഞു കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുമോ, എന്റെ അമ്മയോട് ഞാന്‍ എന്തൊക്കെയോ തെറ്റ് ചെയ്തു പോയിട്ടുണ്ടെന്നു പറയുമോ, അരമണിക്കൂര്‍ ഡും ഡും കേട്ട് ഞാന്‍ നന്നായി എന്ന് ആരെങ്കിലും പറയുമോ.

80 വയസായ യേശുദാസിന്റെ പാട്ട് കേട്ട് ഏതെങ്കിലും മകന്‍ ചെന്ന് നിങ്ങളുടെ പാട്ട് കേട്ട് ഞാന്‍ നന്നായെന്നു പറഞ്ഞിട്ടുണ്ടോ? അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ ഉള്ളം കൈയില്‍ നിന്നു രോമം ഞാന്‍ പറിക്കും.”

ജീവിതത്തിലൊരിക്കലും സംഗീതം കേട്ടിട്ടില്ലെങ്കില്‍ നന്നാകും. എന്നാല്‍ സംഗീതം കേള്‍ക്കുന്തോറും ഒന്നിനും കൊള്ളരുതാത്തവനാവുമെന്നും മുജാഹിദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News